- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നെടുപൊയിലിൽ വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാത്ത 24 ലക്ഷം രൂപ കണ്ടെടുത്തു; കർണാടക സ്വദേശികൾ പിടിയിൽ; മട്ടന്നൂരിലെ റിയൽ എസ്റ്റേറ്റ് സംഘത്തിന് കൈമാറാനുള്ള പണമെന്ന് മൊഴി

കണ്ണൂർ: ആഡംബര കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തിൽ നിന്നും രേഖകളില്ലാതെ കടത്തിയ 24 ലക്ഷം രൂപയുടെ കറൻസി പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് റെയ്ഞ്ച് സംഘം നെടുംപൊയിൽ ഇരുപത്തിനാലാം മൈലിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന 24,88,000 രൂപയുമായി കർണാടക സ്വദേശികളെ പിടികൂടിയത്.
വീരാജ് പേട്ട സ്വദേശികളായ ഇമ്രാൻഖാൻ, മുഹമദ് മുദാസിർ, മുഹമ്മദ് മൻസൂർ, മുഹമദ് രോഹാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് . പിടിയിലായ പണം മട്ടന്നൂരിലുള്ള റിയൽ എസ്്റ്റേറ്റ് സംഘത്തിന് കൈമാറാൻ കൊണ്ടുവന്നതാണെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. തുടർനടപടികൾക്കായി പ്രതികളെയും കാറും പണവും കേളകം പൊലിസിന് കൈമാറുമെന്ന് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത് അറിയിച്ചു.
വാഹനപരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസറായ എൻ. പത്മരാജൻ, ജോണി ജോസഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.വിജയൻ, വി. എൻ സതീഷ്, വി സിനോജ്, ഉത്തമൻ മൂലയിൽ എന്നിവർ പങ്കെടുത്തു.


