കൊച്ചി: യുടിഐ അസറ്റ് മാനേജുമെന്റ് കമ്പനിയുടെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് മാനേജറായി വെട്രി സുബ്രഹ്‌മണ്യത്തേയും മ്യൂചൽ ഫണ്ട് പ്രവർത്തനങ്ങൾക്കായുള്ള ഇക്വിറ്റി വിഭാഗം മേധാവിയായി അജയ് ത്യാഗിയേയും നിയമിച്ചു. ഓഗസ്റ്റ് ഒന്നു മുതലാണ് ഇതു പ്രാബല്യത്തിൽ വരിക.

ഓഹരി, സ്ഥിര വരുമാനം, ഗവേഷണം, ഇടപാടുകൾ തുടങ്ങിയവയായിരിക്കും വെട്രി സുബ്രഹ്‌മണ്യം കൈകാര്യം ചെയ്യുക. 2017 ജനുവരിയിൽ ഇക്വിറ്റി വിഭാഗം മേധാവിയായാണ് അദ്ദേഹം യുടിഐ എഎംസിയിൽ പ്രവേശിച്ചത്. 2000-ത്തിൽ മാനേജുമെന്റ് ട്രെയിനി ആയാണ് അജയ് ത്യാഗി യുടിഐ എഎംസിയിൽ പ്രവേശിച്ചത്. യുടിഐയുടെ ഏറ്റവും വലിയ ഓഹരി പദ്ധതി ഇപ്പോൾ അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്.

പുതിയ മാറ്റങ്ങൾ നിക്ഷേപകരുടേയും അബ്ദ്യുദയകാംക്ഷികളുടേയും പ്രതീക്ഷകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നിറവേറ്റാൻ സഹായകമാകുമെന്ന് യുടിഐ എഎംസി സിഇഒ ഇംതയസൂർ റഹ്‌മാൻ പറഞ്ഞു.