സ്ത്രീധനം ,ഗാർഹിക പീഡനം, ആക്രമിക്കപ്പെടുന്ന സ്ത്രീത്വം.തിരുത്തണം കേരളം' എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നടത്തിയ ഒരു മാസം നീണ്ടു നിന്ന കാമ്പയിനിന്റെ സമാപന സെഷനായ 'വെർച്വൽ പ്രക്ഷോഭം' നാളെ ജൂലൈ 30 വെള്ളി 3 മണിക്ക് ആരംഭിക്കും. മനുഷ്യാവകാശ പ്രവർത്തകയും ലക്‌നൗ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫ. രൂപ് രേഖ് വർമ്മ ഉദ്ഘാടനം നിർവഹിക്കും.

കെ. കെ. രമ എംഎ‍ൽഎ, കബനി(ചലച്ചിത്ര നടി), ആദം അയ്യൂബ്, വാളയാർ അമ്മ ഭാഗ്യവതി, ഡോ. ടി. ടി ശ്രീകുമാർ, ഡോ. രേഖാ രാജ്, ഡോ. പിജെ വിൻസന്റ്, ജബീന ഇർഷാദ് ,നാൻസി പോൾ, ഡോ. സോയ ജോസഫ്, അഡ്വ. ഡോ. ഹിന്ദ്, അഡ്വ. ഫാത്തിമ തഹ്ലിയ, അഡ്വ. ലീലാമണി, ഷബ്‌ന സിയാദ്, ഷിജിന തൻസീർ, വിനീത വിജയൻ, കെഎസ്. സുദീപ്, അഷ്‌കർ കബീർ,

മാഗ്ലിൻ ഫിലോമിന, ആശാ റാണി, പ്രേമ പിഷാരടി, ആഭ മുരളീധരൻ, സുബൈദ കക്കോടി, ഉഷാകുമാരി, , മിനി വേണു ഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.

വിമൻ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലാണ്
( https://youtube.com/c/womenjusticemovement) പ്രക്ഷേപണം നടക്കുക

കലാ രൂപങ്ങളുടെ അവതരണവും വെർച്വൽ പ്രക്ഷോഭത്തിന്റെ ഭാഗമാകും