ബോളിവുഡ് സുന്ദരിയും നർത്തകിയുമാണ് നോറ ഫത്തേഹി. ഇൻസ്റ്റഗ്രാമിൽ സജീവമായ നോറയുടെ ഫോളോവേഴ്‌സിന്റെ എണ്ണം അടുത്തിടെ മൂന്ന് കോടിയായി. ഇത്രയധികം ഫോളോവേഴ്‌സിനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം. എന്തായാലും ആ സന്തോഷം ആഘോഷിക്കുവാനായി മൊറോക്കോയിലെ ബീച്ചിൽ എത്തിയിരിക്കുകയാണ് താരം. ആഘോഷത്തിന് മാറ്റു കൂട്ടി കൊണ്ട് ബീച്ചിൽ നിന്നുള്ള മനോഹര ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Nora Fatehi (@norafatehi)

മുമ്പ് 2 കോടി ഫോളോവേഴ്‌സ് ആയതിന്റെ ആഘോഷം നടത്തിയതും മൊറോക്കോയിലായിരുന്നു. മൊറോക്കോയിലെ പ്രശസ്തമായ അഗ്ഫായ് മരുഭൂമിയിൽ വച്ചായിരുന്നു ആ ആഘോഷം. കടലും ബീച്ചുമൊക്കെയാണ് താരത്തിന് കൂടുതൽ ഇഷ്ടമെന്ന് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽനിന്നും മനസ്സിലാക്കാം. ചവറുകൾ നിറഞ്ഞ കടൽതീരം വൃത്തിയാക്കുന്ന ചിത്രങ്ങളിലൂടെ കടലിനോടുള്ള തന്റെ പ്രണയവും നോറ പറയുന്നുണ്ട്. അഭിനേത്രി എന്നതിനേക്കാൾ നർത്തകി എന്ന നിലയിലാണ് നോറ അറിയപ്പെടുന്നത്. നിരവധി ഡാൻസുകൾ നോറയുടെ ക്രെഡിറ്റിലുണ്ട്.