- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസൂദ് അസറിന്റെ അടുത്ത ബന്ധു; ഐഇഡി നിർമ്മാണത്തിൽ വൈദഗ്ധ്യം; രഹസ്യ കോഡിൽ സന്ദേശം അയക്കുന്നതിലും മിടുക്ക്; ഒടുവിൽ കാശ്മീരിൽ അശാന്തി വിളയിച്ച ഭീകരനെ ഓട്ടിച്ചിട്ട് വെടിവച്ചു കൊന്ന് സൈന്യം; കൊല്ലപ്പെട്ട പാക് ഭീകരൻ പുൽവാമയിലെ സൂത്രധാരൻ
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ പുലർച്ചെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 2019ലെ പുൽവാമ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകൻ മൊഹദ് ഇസ്മയിൽ ആൽവി. ജെയ്ഷെ മുഹമ്മദ് ഭീകരനും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സ്വദേശിയുമാണ് ഇയാൾ.
ലംബു എന്ന പേരിലായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. ഇയാളെ കുറച്ചുനാളുകളായി സൈന്യം നിരീക്ഷിച്ചുവരികയായിരുന്നു. കിഴക്കൻ കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ വലിയ രീതിയിലുള്ള ഭീകരാക്രമണങ്ങൾ നടത്തുകയും ചെയ്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപനകനും ആഗോള ഭീകരൻ മസൂദ് അസ്ഹറിന്റെ ബന്ധുവായ ഇയാൾ വിവിധ ആക്രമണങ്ങളിലെ സൂത്രധാരനാണ്.
ദക്ഷിണ കശ്മീരിലെ ജെയ്ഷെ മുഹമ്മദിന്റെ ഓപറേഷണൽ കമാൻഡർ ആയിരുന്നു മൊഹദ് ഇസ്മയിൽ ആൽവി. മറ്റുള്ളവർക്ക് മനസ്സിലാകാത്ത വിധത്തിൽ രഹസ്യ കോഡിൽ സന്ദേശങ്ങൾ അയക്കുന്നതിലും ഐഇഡി നിർമ്മാണത്തിലും ഇയാൾ വിദഗ്ധനായിരുന്നു. അവന്തിപോറയിലാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്. ഇയാൾ അദ്നാൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു. 2018ൽ ഇന്ത്യയിൽ നുഴഞ്ഞുകയറിയ ഇയാൾ അന്നു മുതൽ കശ്മീരിൽ പ്രവർത്തിച്ചുവരികയായിരുന്നു.
പുൽവാമയിൽ രണ്ടു വർഷം മുൻപ് സിആർപിഎഫ് വാഹനവ്യുഹത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യൂ വരിച്ചത്് ഐഇഡി ഉപയോഗിച്ചായിരുന്നു ആക്രമണം. പുൽവാമയിലെ വനമേഖലയിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഈ ആക്രമത്തിന് പിന്നിലെ ബുദ്ധി കേന്ദ്രത്തെയാണ് സൈന്യം ഇല്ലായ്മ ചെയ്തത്.
മരിച്ചത് അബു സെയ്ഫുള്ള ആണെന്ന് ആദ്യം റിപ്പോർട്ട് വന്നിരുന്നുവെങ്കിലും മൊഹദ് ഇസ്മയിൽ ആൽവിയാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ ഐജി സ്ഥിരീകരിക്കുകയായിരുന്നു. 78 വാഹനങ്ങളിലായി 2547 സിആർപിഎഫ് ജവാന്മാർ ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോകുമ്പോൾ, ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം.
പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദ് എന്ന ചാവേർ ഓടിച്ച കാറിൽ 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രസ്‌ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു. പൂർണമായി തകർന്ന 76 ാം ബറ്റാലിയന്റെ ബസിൽ 40 പേരാണുണ്ടായിരുന്നത്. പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുക്കുകയായിരുന്നു.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം പന്ത്രണ്ടാം ദിനമാണ് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തിൽ തകർത്തത്.
മറുനാടന് മലയാളി ബ്യൂറോ