- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊരട്ടി ഇൻഫോപാർക്കിൽ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ഫോൺ വിതരണ പദ്ധതിക്ക് തുടക്കമായി
കൊരട്ടി: കൊരട്ടി ഇൻഫോപാർക്കിൽ സ്മാർട് ഫോണുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടു. ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 33 സ്‌കൂൾ വിദ്യാർത്ഥികൾക്കാണ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തത് . കൊരട്ടി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന സഫയർ ടെക്നോളജീസിന്റെ നേതൃത്വത്തിലാണ്
മൊബൈൽ ഫോണുകൾ നൽകിയത്. സഫയറിലെ ഐടി ജീവനക്കാർ നേരിട്ട് കണ്ടെത്തുന്ന കൊരട്ടിയിലും പരിസര പ്രദേശങ്ങളിലുമുള്ള അർഹരായ നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്കാണ് പഠന സഹായമായി സ്മാർട് ഫോണുകൾ നൽകുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകളുടെ പ്രവർത്തനം ഓൺലൈൻ ആയതിനാൽ ഡിജിറ്റൽ സൗകര്യങ്ങളില്ലാത്തതിന്റെ പേരിൽ കുട്ടികളുടെ സ്‌കൂൾ പഠനം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സഫയർ ടെക്നോളജീസ് സിഇഒ മേരിജയന വിൻസ്റ്റൻ പറഞ്ഞു.
Next Story