- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ നിന്നും മഴവിൽ പാമ്പിനെ കണ്ടെത്തി; അപൂർവ്വം ഈ കാഴ്ച
കൊച്ചി: മൂന്നാറിൽ നിന്നും മഴവിൽ അഴകിൽ ഒരു പാമ്പിനെ കണ്ടെത്തി. അത്യപൂർവ്വമായ മഴവിൽ പാമ്പിനെ കണ്ടെത്തിയത് തൃശൂരിൽ നിന്നും മൂന്നാർ കാണാനെത്തിയ സംഘമാണ്. മൂന്നാർ ടൗണിനോടുചേർന്ന പാറക്കൂട്ടങ്ങളിൽനിന്ന് അപൂർവമായ മഴവിൽ പാമ്പിനെ കണ്ടെത്തിയത്. മണ്ണിനടിയിൽ കഴിയുകയും രാത്രികാലങ്ങളിൽമാത്രം പുറത്തുവരികയും ചെയ്യുന്ന ഈ പാമ്പിന്റെ ചിത്രം അപൂർവമായേ ലഭിക്കാറുള്ളു.
മൂന്നാറിൽമാത്രം കാണപ്പെടുന്ന തവളകളുടെ ചിത്രങ്ങളെടുക്കുന്നതിനിടെയാണ് മൃദുലയും ഭർത്താവ് മുരളിയുമടങ്ങുന്ന സംഘത്തിന് മഴവിൽപാമ്പിന്റെ ചിത്രം ലഭിച്ചത്. മെലാനോഫിഡിയം (Melanophidium) വർഗത്തിൽപ്പെട്ട ഇവ ഷീൽഡ് ടെയിൽ സ്നേക്ക്സ് എന്ന പൊതുവിഭാഗത്തിലും ഉൾപ്പെടുന്നു. വാലിന്റെ അറ്റത്ത് കവചംപോലെയുള്ള ആകൃതിയാണ്. വിഷമില്ലാത്ത ഈ ജാതിയിലെ നാലിനങ്ങളെ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ.
'മെലാനോഫിഡിയം ഖായിറിനോട് സമാനമാണ് ഇപ്പോൾ മൂന്നാറിൽ കണ്ടെത്തിയിരിക്കുന്ന പാമ്പ്. പക്ഷേ ഇത് പുതിയ ഇനമാണോ എന്ന സംശയവും ഉയരുന്നുണ്ട്. അതേസമയം, ഇതിനുമുൻപ് പെരിയാർ കടുവസങ്കേതത്തിൽനിന്ന് പീരുമേട് കുട്ടിക്കാനം പ്രദേശത്തുനിന്ന് ഇവയെ കണ്ടെത്തിയിട്ടുണ്ടെന്ന് ഉരഗ ഗവേഷകൻ സന്ദീപ് ദാസ് പറഞ്ഞു.