- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറളം ഫാമിൽ ആദിവാസി കോൺഗ്രസിൽ കൂട്ടരാജി; പിണറായി സർക്കാരിന് പിന്തുണയുമായി 29 പ്രവർത്തകർ സിപിഎമ്മിനൊപ്പം
ഇരിട്ടി: ആറളത്ത് കോൺഗ്രസിൽ നിന്നും കൂട്ടരാജി. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ ആദിവാസി കോൺഗ്രസിൽനിന്നാണ് പ്രവർത്തകർ കൂട്ടമായിരാജി വെച്ച് സിപിഎമ്മിൽ ചേർന്നത്.
ആദിവാസി കോൺഗ്രസ് നേതാവും ആറളം പഞ്ചായത്ത് മുൻ അംഗവുമായ വലിയ വെള്ളൻ മൂപ്പൻ, പ്രവർത്തകരായ രാഘവൻ, അശോകൻ, രഘു, ചന്തൂട്ടി, മുകേഷ് തുടങ്ങി 29 പേരാണ് കോൺഗ്രസ് വിട്ടത്..
സർക്കാർ നടത്തുന്ന ഫാം പുനരധിവാസ പ്രവർത്തനങ്ങളിൽ നിന്നും കോൺഗ്രസ് മുഖം തിരിച്ചുനിൽക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രവർത്തകർ പറഞ്ഞു.
പിണറായി സർക്കാരാണ് തങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നതെന്നും തങ്ങൾക്കിനി കോൺഗ്രസ് വേണ്ടയെന്നും ഫാം പതിമൂന്നാം ബ്ലോക്കിൽ നൽകിയ സ്വീകരണത്തിൽ രാജിവച്ചവർ പറഞ്ഞു. സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് രാജി വെച്ചവരുടെ തീരുമാനം. സിപിഎം കണ്ണൂർ
ജില്ലാ കമ്മിറ്റി അംഗം ബിനോയ് കുര്യൻ പുതുതായി പാർട്ടിയിലേക്ക് വന്നവരെ ഹാരമണിയിച്ച് സ്വീകരിച്ചു. കെ കെ ജനാർദനൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ പങ്കെടുത്തു.