പുതിയ കോവിഡ് -19 സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കാത്ത സ്ഥിര താമസക്കാരുടെയും ദീർഘകാല പാസ് ഉടമകളുടെയും പെർമിറ്റ് അല്ലെങ്കിൽ പാസ് റദ്ദാക്കുമെന്ന് സിംഗപ്പൂർ ശനിയാഴ്ച മുന്നറിയിപ്പ് നൽകി.

കോവിഡ് -19 കേസുകളുടെ വർദ്ധനവിന് ശേഷം ഓസ്ട്രേലിയയിൽ നിന്നും ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നിന്നുമുള്ള യാത്രക്കാർക്കായി സിംഗപ്പൂർ കർശനമായ അതിർത്തി നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പും എത്തിയത്.

പുതിയ നടപടികൾ ഇന്ന് രാത്രി മുതൽ കർശനമാക്കും. ആസ്‌ട്രേലിയയിൽ കഴിഞ്ഞ 21 ദിവസത്തിനിടയിൽ സന്ദർശനം നടത്തിയ യാത്രക്കാർ രാജ്യത്തെത്തുമ്പോൾ 14 ദിവസം ക്വാറന്റെയ്ൻ കഴിയണം. കൂടാത യാത്രക്കാർക്ക് (പിസിആർ) ടെസ്റ്റ് നടത്തേണ്ടതും നെഗറ്റീവ് സർട്ടിഫിക്കറ്റ് നല്കുകയും വേണം.ക്വാറന്റെയ്ൻ സമയത്തെമൂന്നാമത്തെയും ഏഴാമത്തെയും പതിനൊന്നാം ദിവസത്തിലും അവർ ആന്റിജൻ ദ്രുത പരിശോധനകൾ നടത്തേണ്ടതുണ്ട്.

സിംഗപ്പൂരിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ ടെസ്റ്റ് അവർ ഹാജരാക്കണം.കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലേക്കുള്ള യാത്രാ ചരിത്രമുള്ള ഇൻകമിങ് സിംഗപ്പൂർ പൗരന്മാർ, സ്ഥിര താമസക്കാർ, ദീർഘകാല പാസ് ഉടമകൾ എന്നിവർക്ക് അവരുടെ താമസസ്ഥലത്ത് ഏഴ് ദിവസത്തെ എസ്എച്ച്എൻ നൽകണം. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് കർശന നടപടി നേരിടേണ്ടി വരുമനെന്ാണ് രാജ്യം മുന്നറിയിപ്പ് നല്കിയ്ത്.