ന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്ക് എത്തുന്ന യാത്രക്കാർക്ക് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിബന്ധനകൾ ഇന്ന് ഉച്ച മുതൽപ്രാബല്യത്തൽ വരും.ഇന്ത്യ ഉൾപ്പെടെ ആറ് ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്ക് സമ്പർക്കവിലക്ക് ഏര്‌പ്പെടുത്തിയിരിക്കുകയാണ്.

ഉച്ചക്ക് 12ന് .േ ശഷം ദോഹയിലെത്തുന്ന യാത്രക്കാർക്കാണ് സമ്പർക്കവിലക്ക് നിർബന്ധമാക്കിയത്. ഇന്ത്യക്കു പുറമെ, ശ്രീലങ്ക, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് സമ്പർക്കവിലക്ക് നിർബന്ധമാക്കിയത്. ഇതോടെ, ഇന്നുച്ച കഴിഞ്ഞ് ദോഹയിൽ വിമാനമിറങ്ങുന്നവരിൽ ഖത്തറിൽനിന്ന് രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ഇവിടെനിന്ന് കോവിഡ് ബാധിച്ച് ഭേദമായവർക്കും രണ്ടു ദിവസ ഹോട്ടൽ സമ്പർക്കവിലക്ക് വേണം. രണ്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റിവായാൽ പുറത്തിറങ്ങാം.

ഖത്തറിന് പുറത്തു നിന്നും വാക്‌സിൻ എടുത്ത യാത്രക്കാർക്ക് 10 ദിവസമാണ് ഇനി ഹോട്ടൽ സമ്പർക്കവിലക്ക്. രാജ്യത്തിന് പുറത്തുനിന്ന് കോവിഡ് ഭേദമായി മടങ്ങിയെത്തുന്നവർക്കും ഇതേ ചട്ടം ബാധകമാവും. ഓൺ അറൈവൽ, സന്ദർശക വിസയിലുള്ള യാത്രക്കാർക്കും 10 ദിവസ സമ്പർക്കവിലക്ക് നിർബന്ധമാവും. ജൂൺ 12ന് നടപ്പായ യാത്രനയത്തിനു പിന്നാലെ, ഓൺ അറൈവൽ വിസ അനുവദിച്ചു തുടങ്ങിയതോടെ ഖത്തർ വഴി സൗദി, യു.എ.ഇ എന്നിവടങ്ങളിലേക്ക് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ യാത്ര തുടങ്ങിയപ്പോഴാണ് സമ്പർക്കവിലക്കിൽ പുതിയ പരിഷ്‌കാരം നടപ്പാവുന്നത്.