- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിൽ ഗേയ്റ്റ്സിന്റെ ആകെയുള്ള സ്വത്തായ 130 ബില്ല്യണിന്റെ പകുതി 65 മില്ല്യണും ഭാര്യയ്ക്ക്; ഒപ്പം, ഗെയ്റ്റ്സ് എന്ന പേരും ഉപയോഗിക്കാം; കരാർ ഉറപ്പിച്ചു വേർപിരിയൽ നടപ്പാക്കി മൈക്രോസോഫ്റ്റ് സ്ഥാപകനും ഭാര്യയും
നല്ലപാതി ആയിരുന്നവൾക്ക് നേർപകുതി സ്വത്ത് നൽകി ഒരു വിടപറയൽ. വിവാഹമോചിതരാകുന്നു എന്ന് പ്രഖ്യാപിച്ചതിനു ശേഷം മൂന്നു മാസം കഴിയുമ്പോൾ ബിൽ ഗെയ്റ്റ്സും മെലിൻഡ ഗെയ്റ്റ്സും വേർപിരിയാനുള്ള അവസാന കരാറിൽ എത്തിച്ചേർന്നിരിക്കുന്നു. 27 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് 65 കാരനായ ബില്ലും 56 കാരിയായ മെലിൻഡയും ലോകത്തെ ഞെട്ടിപ്പിച്ചത് ഇക്കഴിഞ്ഞ മെയ് മാസം 4 നായിരുന്നു.
ഭാര്യാ ഭർത്താക്കന്മാർ എന്ന നിലയിൽ ഇനി സുഖകരമായി ജീവിക്കുവാനോ തങ്ങളുടെ മേഖലയിൽ വളരുവാനോ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതായി അവർ ട്വീറ്ററിലൂടെയാണ് വ്യക്തമാക്കിയത്. എന്നാൽ, ബിൽ ആൻഡ് മെലിൻഡ ഗേയ്റ്റ്സ് ഫൗണ്ടേഷനിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. മൂന്നു മാസത്തിനു ശേഷം വാഷിങ്ടൺ സംസ്ഥാനത്തിന്റെ സുപ്രീം കോടതി ഇവരുടെ വിവാഹമോചനം നിയമപരമായി സാധുവാക്കിയിരിക്കുന്നു.
വിവാഹത്തിനു മുൻപ് സാധാരണയായി രൂപം കൊടുക്കാറുള്ള പ്രീ-നുപിറ്റൽ കരാർ ഇല്ലാത്തതിനാൽ ഇവർ വിവാഹമോചനത്തിനായി പ്രത്യേകം കരാർ ഉന്റാക്കുകയായിരുന്നു. ഇതിലെ നിബന്ധനങ്കൾ ഇനിയും പുറത്തുവിട്ടിട്ടില്ല. 130 ബില്ല്യൺ ഡോളറിലേറെ ആസ്തിയുള്ള ബിൽ ഗെയ്റ്റ്സ് അതിൽ 65 ബില്ല്യൺ ഡോളറിലേറെ ആസ്തി മെലിൻഡയ്ക്ക് നൽകാൻ സമ്മതിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതോടൊപ്പം ഗേയ്റ്റ്സ് എന്ന പേരും മെലിൻഡയ്ക്ക് തുടർന്നും ഉപയോഗിക്കാനാവുമെന്നും വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടില പറയുന്നു.
പരസ്ത്രീകളുമായുള്ള ബന്ധവും, മൈക്രോസോഫ്റ്റിൽ ഉണ്ടായിരുന്ന കാലത്ത് അവിടത്തെ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നുമൊക്കെ വിവാഹമോചന പ്രഖ്യാപനം വന്നപ്പോൾ ആരോപണങ്ങൾ ഉയർന്നിരുന്നു. ഓഫീസിലെ ഒരു വനിതാ ജീവനക്കാരിയുമായി ബിൽ ഗെയ്റ്റ്സിനുണ്ടയിരുന്നതായി പറയപ്പെടുന്ന അനാശാസ്യ ബന്ധത്തെക്കുറിച്ച് ഒരു മൈക്രോസ്ഫ്റ്റ് ജീവനക്കാരി 2019-ൽ എഴുതിയ കത്ത്, മെലിൻഡ് വായിക്കാൻ ഇടയായതാണ് ഇവരുടെ ബന്ധത്തിൽ ഉലച്ചിൽ തട്ടാൻ കാരണമായത്.
2000-ൽ നടന്ന ഈ സംഭവത്തിനുശേഷം, രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം ഈ സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയും ബിലൊ ഗേയ്റ്റ്സിനെ ഡയറക്ടർ ബോർഡിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, വിവാഹ മോചനത്തിനായി നഷ്ടപരിഹാരമോ മറ്റേതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായമോ മെലിൻഡ ആവശ്യപ്പെട്ടിരുന്നില്ല. വിവാഹ മോചന ഹർജി ഫയൽ ചെയ്ത ദിവസം തന്നെ അവർക്ക് 2 ബില്ല്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ കൈമാറിയിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ മെക്സിക്കൻ കൊക്കോ കോളയിലുള്ള 25 മില്ല്യൺ ഓഹരികളും മെലിൻഡയ്ക്ക് നൽകിയിരുന്നു. പേരു മാറ്റുവാനും മെലിൻഡ അപേക്ഷിച്ചിട്ടില്ല. മക്കൾ മൂന്നുപേരും നിയമപരമായി പ്രായപൂർത്തിയായവരായതിനാൽ, കുട്ടികളുടെ കസ്റ്റഡിയുടെ പ്രശ്നവും ഉയരുന്നില്ല. ബിൽ ഗേയ്റ്റ്സിന്റെ സ്വത്തുക്കൾ മക്കൾക്ക് പാരമ്പര്യമായി ലഭിക്കുകയില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. 2014- കാനഡയിൽ നടന്ന ഒരു സമ്മേളനത്തിലായിരുന്നു ബില്ലും മെലിൻഡയും ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
ബിൽ-മെലിൻഡ ദമ്പതിമാരുടെ മൂത്ത പുത്രി 25 കാരിയായ ജെന്നിഫർ കാതെറിൻ തന്റെ സഹപ്രവർത്തകനായ നായേൽ നാസറുമായുള്ള വിവാഹ നിശ്ചയം നേരത്തേ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ബഹളങ്ങളിൽ പെടാതെ തീർത്തും സ്വകാര്യമായ ജീവിതം നയിക്കുകയാണ് രണ്ടാമത്തെ മകനായ 22 കാരൻ റോറി ജോൺ ഗേയ്റ്റ്സ്. മൂന്നാമത്തെ മകനായ 18 കാരൻ ഫീബെ അഡെലി ഗേയ്റ്റ്സ്ന്യുയോർക്കിലെ സ്‌കൂൾ ഓഫ് അമേരിക്കൻ ബാലറ്റ് ആൻഡ് ജുല്ലിയാർഡിൽ പഠിക്കുന്നു. തികഞ്ഞ കലാകാരനാണ് ഈ പുത്രൻ. ഓരോ മക്കൾക്കും ബിൽ ഗേയ്റ്റ്സിൽ നിന്നും മെലിൻഡയിൽ നിന്നുമായി 10 മില്ല്യൺ ഡോളർ വീതം ലഭിക്കും.
മറുനാടന് മലയാളി ബ്യൂറോ