- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് രാജിവെച്ചു; അമർജിത് സിൻഹ ആറു മാസത്തിനിടെ രാജിവെച്ച രണ്ടാമത്തെ ഉപദേശകൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടാവ് അമർജിത് സിൻഹ രാജിവച്ചു. 6 മാസത്തിനിടെ രാജിവയ്ക്കുന്ന രണ്ടാമത്തെ ഉപദേശകനാണിത്. മുഖ്യ ഉപദേഷ്ടാവ് പി.കെ. സിൻഹ ഈ വർഷമാദ്യം രാജിവച്ചിരുന്നു. അമർജിത് സിൻഹ കഴിഞ്ഞ മാസം അവസാനമാണ് രാജിവെച്ചതെങ്കിലും കഴിഞ്ഞ ദിവസമാണു വിവരം പുറത്തു വന്നത്.
അമർജിത് സിൻഹ 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഗ്രാമവികസന വകുപ്പു സെക്രട്ടറിയായി വിരമിച്ച അദ്ദേഹത്തെ 2020 ഫെബ്രുവരിയിലാണു പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി നിയോഗിച്ചത്. അടുത്ത വർഷം ഫെബ്രുവരി വരെ കാലാവധിയുണ്ടായിരുന്നു. രാജിക്ക് കാരണമെന്തെന്ന് സിൻഹയോ പ്രധാനമന്ത്രിയുടെ ഓഫിസോ വ്യക്തമാക്കിയിട്ടില്ല.
സാമൂഹിക കാര്യങ്ങൾ, കൃഷി, ഗ്രാമീണ വികസനം എന്നിവയിലെ ഉപദേശകനായിരുന്ന സിൻഹയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന, പിഎം ആവാസ് യോജന, കൃഷിക്കാർക്കുള്ള സഹായപദ്ധതി എന്നിവയുടെ ബുദ്ധി കേന്ദ്രമായി അറിയപ്പെട്ടിരുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ ഭാസ്‌കർ ഖുൽബെ മാത്രമാണു നിലവിൽ പിഎംഒയിൽ അവശേഷിക്കുന്ന ഉപദേഷ്ടാവ്.