തലശ്ശേരി: തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി യുടെ നൂറ്റി പത്താംജന്മ വാർഷികം ആചരിച്ചു. ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത് പിതാവിന്റെ സന്തതസഹചാരിയായിരുന്ന നിർമ്മലഗിരി യിലെ അപ്പച്ചൻ കളരിക്കൽ രചിച്ച ഓർമ്മപുസ്തകം മകനെ നീ എന്റേതാണ് പ്രകാശനം ചെയ്താണ് ചടങ്ങുകൾ ആരംഭിച്ചത്

തലശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാനും കുടിയേറ്റ ജനതയുടെ താങ്ങും തണലുമായിരുന്നു സെബാസ്റ്റ്യൻ വള്ളോ പിള്ളി.ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടിക ളാ ണ് സംഘടിപ്പിക്കുന്നത് പിതാവിന്റെ സാരഥിയും സന്തത സഹചാരിയുമായിരുന്ന നിർമലഗിരി യിലെ അപ്പച്ചൻ കളരിക്കൽ തയ്യാറാക്കിയ ഓർമപുസ്തകം മകനേ നിനക്കു വേണ്ടി പ്രകാശനം ചെയ്തുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.

തലശ്ശേരി ബിഷപ്പ് ഹൗസിൽ ചേർന്ന ചടങ്ങിൽ വച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു മാർ ജോർജ് വലിയമറ്റം അധ്യക്ഷനായി. മാർ ജോസഫ് പാംപ്ലാനി അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപതാ ചാൻസലർ ഫാദർ തോമസ് തെങ്ങും പള്ളി ,ഫാദർ എബ്രഹാം പോണാട്ട്, മാത്യു എം കണ്ടത്തിൽ ,സണ്ണി ആശാരിപറമ്പിൽ ,ഡി പി ജോസ് ,ഡോക്ടർ അക്കമ്മ ജോസ്, ഡോക്ടർ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു

ജീവിതത്തിൽ തന്നെ ഏറെ സ്വാധീനിച്ച വള്ളോപ്പിള്ളി പിതാവിന്റെ സ്മരണക്കായി പുസ്തകം പുറത്തിറക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് അപ്പച്ചൻ കളരിക്കൽ. ഒരുവർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികളുടെ ഭാഗമായി ബിഷപ്പ് വെള്ളപ്പള്ളി ഹോം ലൈബ്രറി എന്ന പദ്ധതി ആരംഭിക്കുമെന്ന് ചെയർമാൻ മാത്യു എം. കണ്ടെത്തൽ പറഞ്ഞ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 111 ഹോം ലൈബ്രറികൾക്ക് ആയിരം രൂപയുടെ പുസ്തകം സൗജന്യമായി നൽകും .ബിഷപ്പിനെ കുറിച്ചും കുടിയേറ്റത്തെ കുറിച്ചും രചിച്ച പുസ്തകങ്ങൾക്ക് പുരസ്‌കാരവും ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പ്രഭാഷണങ്ങൾ, കുടിയേറ്റ പഠനകേന്ദ്രം സ്ഥാപിക്കൽ, ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ തുടങ്ങിയ ഒട്ടനവധി പരിപാടികളാണ് വള്ളോപ്പിള്ളി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്