ബാലതാരമായി സിനിമയിലെത്തിയ നടിയാണ് സനുഷാ സന്തോഷ്. അതുകൊണ്ട് തന്നെ മലയാളികൾക്ക് സനുഷ സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ്. അടുത്തിടെ സനുഷയ്‌ക്കെതിരെ സൈബർ ആക്രമണം ശക്തമായിരിക്കുകയാണ്. സനുഷ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച ഗ്ലാമറസ് ഫോട്ടോകൾക്ക് വളരെ മോശം കമന്റുകളാണ് പലരും നൽകുന്നത്. ഇപ്പോൾ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സനുഷ.

വീണ്ടും ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ചാണ് നടി ഇത്തരക്കാർക്ക് മറുപടി നൽകിയത്. കൂടുതൽ രസകരമായ കമന്റുകൾക്കായി കാത്തിരിക്കുകയാണെന്നും തുണിയുടെ അളവ് കുറഞ്ഞെന്ന കമന്റുകൾ കണ്ട് ബോറടിച്ചെന്നും നടി പറയുന്നു.

'സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റുകൾ കണ്ട് ബോറടിച്ചു. കൂടുതൽ രസകരമായ മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച് , സസ്സ്നേഹം സനുഷ സന്തോഷ്...ആരംഭിച്ചുകൊള്ളൂ.'സനുഷ കുറിക്കുന്നു.

സനുഷയുടെ പുതിയ ചിത്രങ്ങൾക്കു നേരെയും വിമർശനങ്ങൾ ഉണ്ടായി. ഒരാളുടെ കമന്റ് ഇങ്ങനെ: ഇപ്പോഴും 'ബാലനടി'യാണെന്നാണ് വിചാരം. എന്തെങ്കിലും കോലം കെട്ടുക.. എന്നിട്ട് നാട്ടുകാരെ കൊണ്ട് വൃത്തികെട്ട കമന്റ് ഇടാൻ പ്രേരിപ്പിക്കുക... ഇതെല്ലാം കണ്ട് സ്വയം ആഹ്ലാദിക്കുക വല്ലാത്ത ഒരു ജന്മം.' കമന്റിന് സനുഷയുടെ മറുപടി: എന്ത് ചെയ്യാനാ. ഇടയ്ക്ക് മാത്രം നേർമൽ ആകുന്ന ഒരു ജന്മം. കേസ് കൊടുത്താലോ പിള്ളേച്ചാ...