- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താഴെ മൊബൈൽ വെച്ച ശേഷം സൈക്കിളിന്റെ കാറ്റടിപ്പിച്ച് ദൃശ്യം പകർത്തി; സംശയം തോന്നിയ പെൺകുട്ടി മൊബൈൽ കൈക്കലാക്കിയത് മൽപ്പിടിത്തത്തനൊടുവിൽ: പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ പകർത്തിയ നാടൻപാട്ടുകാരനെ പിടികൂടാൻ സഹായിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് പൊലീസ്
കൊച്ചി: പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ കാമറയിൽ പകർത്തുന്നത് പതിവാക്കിയ പ്രമുഖ നാടൻ പാട്ടുകലാകാരൻ അറസ്റ്റിലായി. കാഞ്ഞൂർ നാട്ടുപൊലിമ നാടൻ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരൻ പതിക്കക്കുടി രതീഷ് ചന്ദ്രൻ(40) ആണ് അറസ്റ്റിലായത്. സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ മൊബൈൽ താഴെ വെച്ച ശേഷം പെൺകുട്ടികളെ കൊണ്ട് കാറ്റടിപ്പിച്ച് ദൃശ്യം പകർത്തുന്നതായിരുന്നു ഇയാളുടെ രീതി. വ്യാഴാഴ്ച ഇവിടെ കാറ്റടിക്കാനെത്തിയ പെൺകുട്ടിയാണ് സംഭവം കൈയോടെ പൊക്കിയത്.
പെൺകുട്ടിയും പിതാവും സംഭവം തെളിവു സഹിതം പൊലീസിന് നൽകിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാലടി പഞ്ചായത്തിലാണ് സംഭവം. പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുചക്ര വാഹനങ്ങളുടെ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ഇന്നലെ സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുമ്പോൾ പെൺകുട്ടികളെ കൊണ്ടു കാറ്റടിപ്പിച്ചു താഴെ മൊബൈൽ ഫോൺ വച്ച് ദൃശ്യം പകർത്താനായിരുന്നു ശ്രമം. എന്നാൽ പെൺകുട്ടി കൈയോടെ പിടികൂടുക ആയിരുന്നു.
സൈക്കിളുമായി രണ്ട് പെൺകുട്ടികളാണ് കാറ്റടിക്കാനെത്തിയത്. ആദ്യം ഒരു പെൺകുട്ടി കാറ്റടിച്ചു. അത് കഴിഞ്ഞ് അത് അഴിച്ചു വിട്ടു വീണ്ടും മറ്റൊരു പെൺകുട്ടിയോട് കാറ്റടിക്കാൻ ആവശ്യപ്പെട്ട് അത് ആവർത്തിച്ചപ്പോൾ സംശയം തോന്നിയ പെൺകുട്ടി മൊബൈൽ ഫോണിന്റെ ക്യാമറ ഓൺ ചെയ്തു വച്ചത് കണ്ടെത്തുകയായിരുന്നു.
പെൺകുട്ടി ഫോൺ പിടിച്ചു വാങ്ങിയെങ്കിലും കാലിൽ പിടിച്ചു വീഴ്ത്തി ഇയാൾ ഫോൺ എടുക്കാൻ ശ്രമിച്ചു. മൽപിടുത്തം നടത്തിയാണു പെൺകുട്ടി ഇയാളുടെ പക്കൽ നിന്നു ഫോൺ സ്വന്തമാക്കിയത്. ഫോൺ കൈക്കലാക്കിയതോടെ ചവിട്ടി താഴെയിട്ട ശേഷം ഫോണുമായി മതിൽ ചാടിക്കടന്ന് ഓടി പിതാവിന്റെ അടുത്തെത്തി ഫോൺ പിതാവിനെ ഏൽപിക്കുകയായിരുന്നു. പിതാവ് ഫോൺ പരിശോധിച്ചു പൊലീസിൽ പരാതി നൽകിയതോടെയായിരുന്നു അറസ്റ്റ്.
ഇയാളുടെ മൊബൈൽ ഫോണിൽ നിന്നു പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ ക്യാമറയിൽ പകർത്താൻ ശ്രമിച്ചതു കണ്ടെത്തി. ഇതിനു പുറമേ പലപ്പോഴായി പകർത്തിയ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചിത്രങ്ങളും വിദ്യാർത്ഥിനികളുടേതാണ് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം ഇങ്ങനെ ഒരു സംഭവം ശ്രദ്ധയിൽപെട്ട ഉടൻ ഫോൺ ബലമായി പിടിച്ചു വാങ്ങി പിതാവിനെ ഏൽപിക്കാൻ പെൺകുട്ടി കാണിച്ച ധൈര്യം അഭിനന്ദിക്കപ്പെടേണ്ടതും മറ്റുള്ളവർ മാതൃകയാക്കേണ്ടതുമാണെന്നു നെടുമ്പാശേരി പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ