- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് പോൺ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ'; ഇൻസ്റ്റഗ്രാം ലൈവിൽ നഗ്‌നയായി പ്രതിഷേധിച്ച് ഗെഹന വസിഷ്ഠ്
ഇൻസ്റ്റഗ്രാം ലൈവിൽ പൂർണ നഗ്‌നയായി എത്തി പ്രതിഷേധിച്ച് നീലച്ചിത്രനിർമ്മാണ കേസിൽ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടി ഗെഹന വസിഷ്ട്. 'ഇത് പോൺ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ'...വിഡിയോ ലൈവിൽ നഗ്‌നയായി ഗെഹന ചോദിക്കുന്നു. പ്രതിഷേധ സൂചകമായാണ് ഈ വിഡിയോയെന്നും നടി പറയുന്നു. രാജ് കുന്ദ്ര അറസ്റ്റഡ്, ശിൽപ ഷെട്ടി എന്നീ ഹാഷ്ടാഗുകളും വീഡിയോക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഇറോട്ടിക് സിനിമകളും പോൺ വിഡിയോയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് താൻ ഇങ്ങനെ ഒരു വ്യത്യസ്ത പ്രതിഷേധവുമായി എത്തിയതെന്നാണ് നടി പറയുന്നത്. 'ഈ വിഡിയോയിൽ ഞാൻ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങൾ പോൺ ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാൽ ചിലയാളുകൾ പോൺ ആണെന്ന് പറയും. കാപട്യം.'വിഡിയോയ്‌ക്കൊപ്പം നടി കുറിച്ചു.
അതേസമയം, ഗഹനയെ അറസ്റ്റ് ചെയ്തപ്പോൾ അത് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടിരുന്നതായി നടി വെളിപ്പെടുത്തിയിരുന്നു. രാജ് കുന്ദ്രയ്ക്കും നിർമ്മാതാവ് ഏക്ത കപൂറിനുമെതിരേ മൊഴി നൽകാനും സമ്മർദമുണ്ടായിരുന്നെന്ന് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗെഹന ആരോപിച്ചിരുന്നു. 'പണം നൽകിയാൽ എന്നെ അറസ്റ്റു ചെയ്യില്ലെന്ന് അവർ പറഞ്ഞു. എന്നാൽ തെറ്റൊന്നും ചെയ്യാത്തതു കൊണ്ട് ഞാൻ പണം നൽകിയില്ല. രാജ് കുന്ദ്ര നിർമ്മിച്ച ഹ്രസ്വ ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും നീലച്ചിത്രങ്ങൾ അല്ല.' ഗെഹന പറഞ്ഞു. പൊലീസിനെ അനുസരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു.
നീലച്ചിത്ര നിർമ്മാണവും അഭിനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ പൊലീസ് ഗെഹനയെ അറസ്റ്റു ചെയ്തത്. നാലു മാസത്തോളം ജയിലിൽ കഴിഞ്ഞ ഗെഹനയ്‌ക്കെതിരെ പൊലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.