- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ പരീക്ഷ റദ്ദാക്കി ഹയർ സെക്കന്ററിയിൽ ലഭിക്കേണ്ട മിനിമം അറിവ് നൽകി പ്ലസ് ടു പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തെരുവിലേക്ക് .
കേരളത്തിലെ പ്ലസ് വൺ വിദ്യാർത്ഥിൾ സെപ്റ്റംബർ 6 മുതൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന പരീക്ഷകൾ ഒഴിവാക്കണമെന്നും ഓൺലൈനായി രാവിലെ പ്ലസ് വൺ ക്ലാസുകളും ഉച്ചയ്ക്ക് ശേഷം പ്ലസ് ടു ക്ലാസുകളും നടത്തി വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്ന അശാസ്ത്രീയമായ പരിപാടി ഉടൻ നിർത്തണമെന്നും ആവശ്യംപ്പെട്ട് കൊണ്ട് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ 11 മണിക്ക് ഹൈക്കോടതി ജംഗ്ഷനിൽ പ്രതിഷേധ പരിപാടി നടത്തി.
ഇത് വരെ തങ്ങൾക്ക് ശെരിയായ രീതിയിൽ ക്ലാസ്സ് നടക്കുകയോ, ഗവണ്മെന്റിന്റെയൊ അതത് സ്‌കൂളിന്റെയോ ഭാഗത്തു നിന്ന് പരീക്ഷകളൊന്നും നടത്താത്ത സാഹചര്യത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദ് ചെയ്ത് ഹയർ സെക്കന്ററിയിൽ ലഭിക്കേണ്ട മിനിമം അറിവെങ്കിലും ലഭ്യമാക്കി കൊണ്ട് പ്ലസ് ടു പരീക്ഷ നടത്തുകയാണ് വേണ്ടത്. നിരവധി വിദ്യാർത്ഥികളും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് AIDSO ഭാരവാഹികളും മറ്റു പൊതു ജനങ്ങളും പരിപാടിയിൽ സന്നിഹിതരായി.
ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള ചവിട്ടു പടിയാണ് ഹയർ സെക്കന്ററി. എന്നാൽ ഗൗരവത്തോടെ ഈ ബാച്ചിനെ സർക്കാർ പരിഗണിച്ചില്ല. വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം പല വിഷയങ്ങൾക്കും അദ്ധ്യാപകർ ഉണ്ടായിട്ടില്ല.ഓൺലൈൻ ക്ളാസ്സുകളിലൂടെ വിദ്യാർത്ഥികൾക്ക് യാതൊന്നും മനസ്സിലാകുന്നില്ല എന്ന് പറയുമ്പോഴും സർക്കാരോ ഹയർ സെക്കന്ററി ബോർഡൊ അത് പരിഗണിക്കാൻ തയാറാകുന്നില്ല. മറിച്ച് പരീക്ഷ നടത്തുമെന്ന ഏക പക്ഷീയമായ പ്രഖ്യാപനം ആണ് സർക്കാർ നടത്തിയിരിക്കുന്നത്. ഹയർ സെക്കന്ററിയിലൂടെ നൽകേണ്ട മിനിമം അറിവ് നൽകുവാനുള്ള കൃത്യമായ മാർഗങ്ങൾ ആവിഷ്‌കരിച്ചു നടപ്പിലാക്കി കൊണ്ട് സമഗ്രമായ വിധത്തിൽ പ്ലസ് ടു പരീക്ഷ നടത്തുവനാണ് സർക്കാർ തയാറാകേണ്ടതെന്നും വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുകയും അവരുമായി ചർച്ച ചെയ്യണമെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത AIDSO ജില്ലാ സെക്രട്ടറി നിലീന മോഹൻകുമാർ ആവശ്യപ്പെട്ടു.പ്ലസ് വൺ സ്റ്റുഡന്റസ് കളക്റ്റീവ് അംഗം കൃഷ്ണ എസ്. അധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ നിള എം , AIDSO ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജലി സുരേന്ദ്രൻ, പ്ലസ് വൺ സ്റ്റുഡൻസ് കളക്ടീവ് അംഗങ്ങളായ അമൽ ഗോവിന്ദ്, ഫായിസ്, ഭരത്ത്, അക്ഷിത്, ദേവിക എന്നിവർ സംസാരിച്ചു