- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊല്ലപ്പെട്ടത് അഫ്ഗാൻ സർക്കാരിന്റെ നിലപാടുകൾ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്ന പ്രസ് സെക്രട്ടറി; ശിരോവസ്ത്രം ധരിക്കാത്തതിന് ഇരുപത്തൊന്നുകാരിയെ താലിബാൻ വെടിവെച്ചു കൊന്നു; പ്രതിരോധ മന്ത്രിയേയും ലക്ഷ്യമിടുന്നു; അഫ്ഗാനിൽ എങ്ങും അരക്ഷിതാവസ്ഥ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അരക്ഷിതാവസ്ഥ തുടരുന്നു. അഫ്ഗാൻ പ്രതിരോധമന്ത്രിയെ ലക്ഷ്യമിട്ട് താലിബാൻ നടത്തിയ കാർബോംബാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടതിനെ അന്താരാഷ്ട്ര സമൂഗം ഗൗരവത്തോടെയാണ് കാണുന്നത്. അഫ്ഗാനിസ്താൻ സർക്കാരിന്റെ മാധ്യമവിഭാഗം മേധാവി ദവ ഖാൻ മിനപാലിനെ താലിബാൻ ഭീകരർ വധിച്ചതും സ്ഥിതി സങ്കീർണ്ണമാണെന്ന സൂചനകൾ നൽകുന്നു. കാബൂളിലെ ദാറുൽ അമൻ റോഡിൽവെച്ച് വെള്ളിയാഴ്ച അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു.
അഫ്ഗാൻ സർക്കാരിന്റെ നിലപാടുകൾ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നത് മിനപാൽ ആണ്. 1.42 ലക്ഷം പേർ ട്വിറ്ററിൽ അദ്ദേഹത്തെ പിന്തുടർന്നിരുന്നു. അതിനിടെ താലിബാൻ ഭീരുത്വം നിറഞ്ഞ നടപടികൾ തുടരുകയാണെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവ് മിർവായിസ് സ്റ്റാനിക്സായി പ്രതികരിച്ചു. അഫ്ഗാൻ താത്കാലിക പ്രതിരോധമന്ത്രി ബിസ്മില്ല മുഹമ്മദിയുടെ വീടിനുനേരെ താലിബാൻ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ കൂടുതൽ സർക്കാർ നേതാക്കൾക്കെതിരേ ആക്രമണം നടത്തുമെന്ന് ഭീകരർ മുന്നറിയിപ്പും നൽകി.
അതിനിടെ ശിരോവസ്ത്രം ധരിക്കാത്തതിന് ഇരുപത്തൊന്നുകാരിയെ താലിബാൻ വെടിവെച്ചുകൊന്നു. അഫ്ഗാൻ ബാൽഖ് ജില്ലാ ആസ്ഥാനത്തേക്കു പോകുന്നതിനിടെ 21 വയസ്സുള്ള നസാനീനെ കാറിൽനിന്നു വലിച്ചിഴച്ചശേഷം വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് അഫ്ഗാനിസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തു. താലിബാന് നിർണായക സ്വാധീനമുള്ള പ്രദേശമാണ് ബാൽഖ്. എന്നാൽ, ആരോപണങ്ങൾ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് നിഷേധിച്ചു.
രാജ്യത്തിന്റെ ഭൂരിഭാഗവും പിടിച്ചടക്കിയ താലിബാൻ തലസ്ഥാനമായ കാബൂൾ, സാമ്പത്തികമായി ഏറെ പ്രാധാന്യങ്ങളുള്ള ഹെറാത്ത്, ഹെൽമണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കർ ഗാ എന്നിവിടങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.
അതിനിടെ, സർക്കാരുമായി ബന്ധമുണ്ടെന്നാരോപിച്ച് കാണ്ഡഹാറിലെ തങ്ങളുടെ നിയന്ത്രണത്തിലുള്ള ജില്ലകളിൽനിന്ന് നൂറുകണക്കിന് നാട്ടുകാരെ താലിബാൻ തടവിലാക്കി. ഇതിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രവിശ്യാസർക്കാർ അധികൃതരുടെയും ബന്ധുക്കളെ കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
സർക്കാരുമായി ബന്ധമുണ്ടെന്നാരോപിച്ച് കാണ്ഡഹാറിലെ തങ്ങളുടെ നിയന്ത്രണത്തിലുള്ള ജില്ലകളിൽനിന്ന് നൂറുകണക്കിന് നാട്ടുകാരെ താലിബാൻ തടവിലാക്കി. ഇതിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രവിശ്യാസർക്കാർ അധികൃതരുടെയും ബന്ധുക്കളെ കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ