=തിരുവനന്തപുരം:- കേരളത്തിലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും,
കവർന്നെടുക്കുന്നതുമായ സർക്കാരിന്റെ തെറ്റായ നയം അവസാനിപ്പിക്കണമെന്ന് ഫെറ്റോ
സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ ആവശ്യപ്പെട്ടു. ഒന്നാം പിണറായി
സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന വാഗ്ദാനവുംമെഡിസെപ് നടപ്പിലാക്കുമെന്ന പ്രഖ്യാപനവും നാളിതുവരെ യാഥാർത്ഥ്യമാക്കാൻ
സർക്കാർ തയ്യാറായിട്ടില്ലായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഫെറ്റോയുടെആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയുടെ ഭാഗമായിതിരുവനന്തപുരം കളക്ടറേറ്റിന് മുമ്പിൽ നടന്ന ഫെറ്റോ ധർണ്ണ ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സർക്കാർ വിഹിതം കൂടി നൽകി മെഡിസെപ്നടപ്പിലാക്കുക, ലീവ് സറണ്ടറും ഓണം അഡ്വാൻസും ബോണസ്സും അനുവദിക്കുക, ശമ്പളപരിഷ്‌കരണ കമ്മീഷൻ ശുപാർശകളിലെ അപാകതകൾ പരിഹരിക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക,വാക്‌സിൻ വിതരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെറ്റോ സംസ്ഥാനവ്യാപകമായി ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.

തിരുവനന്തപുരം കളക്ടറേറ്റിൽ നടന്ന ധർണ്ണയിൽ എൻ.ജി.ഒ. സംഘ് ജില്ലാ വൈസ്
പ്രസിഡന്റ് പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. സംഘ് നോർത്ത് ജില്ലാ
പ്രസിഡന്റ് രഘുത്തമൻ പകൽകുറി, സെക്രട്ടറി എസ്. വിനോദ്കുമാർ, ബി.കെ.
സജീഷ്‌കുമാർ, ശ്രീചിത്ര വി എസ്. നായർ, എ. അനിൽകുമാർ, കൃഷ്ണൻകുട്ടി
സനൽകുമാർ, വി. വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.