- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രവി പിള്ള ഫൗണ്ടേഷന്റെ ധനസഹായ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം : കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി രവി പിള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച 15 കോടി രൂപയുടെ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചിങ്ങം ഒന്ന് ഓഗസ്റ്റ് 17 നാണ് സാന്ത്വനം 2021 ന്റെ ഉദ്ഘാടനം നിർവഹിക്കുകയെന്ന് രവി പിള്ള അറിയിച്ചു. നോർക്ക റൂട്ട്സ് വഴിയും ഫൗണ്ടേഷനിൽ നേരിട്ടും ലഭിച്ച രണ്ടര ലക്ഷത്തോളം അപേക്ഷകൾ വിശകലനം ചെയ്ത് അനുകമ്പാർഹമായ എല്ലാവർക്കും സഹായം നൽകുവാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നു രവി പിള്ള പറഞ്ഞു.
വളരെയേറെ തിരക്കുകൾക്കിടയിലും ഇത്രയേറെ അപേക്ഷകൾ ആർപി ഫൗണ്ടേഷനിലെത്തിക്കാൻ വിലയേറിയ സമയം ചിലവഴിച്ചു പ്രയത്‌നിച്ച എംപി, എംഎൽഎ മാരടങ്ങിയ ജനപ്രതിനിധികൾക്കു അദ്ദേഹം നന്ദി രേഖപ്പെടുത്തി. 17ന് തുടങ്ങിവയ്ക്കുന്ന സഹായവിതരണം വരും മാസങ്ങളിൽ തുടർന്ന് എത്രയും വേഗം അർഹതപ്പെട്ടവരിലേക്കെത്തിക്കാൻ ശ്രമിക്കുമെന്നും രവി പിള്ള അറിയിച്ചു.
അപേക്ഷകൾ വിശദമായി പരിശോധിക്കാനും അനുയോജ്യമായ സഹായങ്ങളെത്തിക്കാൻ 200 ഓളം പേരടങ്ങുന്ന ഒരു പ്രത്യേക സംഘമാണ് പ്രവർത്തിക്കുന്നത്. അപേക്ഷകളിലെ ആവശ്യങ്ങളെ മുൻഗണനാടിസ്ഥാനത്തിൽ തരംതിരിച്ചാണ് ധനസഹായ വിതരണം നടത്തുന്നത്.