- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിന് കൈ കാണിച്ചിട്ടും നിർത്താതെ പോയി; കൊച്ചിയിൽ വാഹന മോഷണക്കേസ് പ്രതികളെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്
കൊച്ചി: എറണാകുളത്ത് വാഹന മോഷണക്കേസ് പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. ആലുവയിലെ ബൈക്ക് ഷോറൂമിൽ നിന്ന് വാഹനം മോഷ്ടിച്ച കൊല്ലം സ്വദേശി ഫിറോസ്, കോഴിക്കോട് സ്വദേശി അമർജിത് എന്നിവരെയാണ് പിടികൂടിയത്. ഇരുവർക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വാഹന പരിശോധനയ്ക്കിടെ ബൈക്കിന് പൊലീസ് കൈ കാണിച്ചെങ്കിലും ഇരുവരും നിർത്താതെ പോയി. തുടർന്ന് പിന്തുടർന്ന് പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. ബൈക്കിനെ പിന്തുടർന്ന എസ്ഐയും സംഘവും വഴിക്കുവെച്ച് വാഹനം തടഞ്ഞ് അമർജിതിനെ പിടികൂടി.
എന്നാൽ ഇവിടെ നിന്നും രക്ഷപ്പെട്ട ഫിറോസ് മംഗളവനത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവിടെ നിന്നാണ് ഫിറോസിനെ പൊലീസ് പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story