- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാതെ ബിസിനസുകാരും സ്വകാര്യമേഖലകളും പ്രതിസന്ധിയിൽ; വൈറസ് മുക്തമായ ന്യൂസിലന്റ് അതിർത്തി തുറക്കുന്ന കാര്യം പരിഗണിക്കുന്നു
തൊഴിലാളി ക്ഷാമം നേരിടുന്ന ബിസിനസ്സുകാരിൽ നിന്നും പൊതുമേഖലകളിൽ നിന്നുമുള്ള സമ്മർദ്ദം മൂലം ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ ഈ ആഴ്ച രാജ്യത്തിന്റെ അതിർത്തികൾ വീണ്ടും തുറക്കാനുള്ള പദ്ധതികൾ പുറത്ത് വി്‌ട്ടേക്കുമെന്ന് സൂചന.
രാജ്യം കോവിഡ് -19 ന്റെ നേരിട്ടതിനും കടുത്ത ലോക്ക്ഡൗണുകൾ ഏർപ്പെടുത്തിയതിനും അന്താരാഷ്ട്ര അതിർത്തി അടയ്ക്കുന്നതിനും 2020 മാർച്ചിൽ ആഗോള പ്രശംസ നേടിയിരുന്നെങ്കിലും ഇപ്പോൾ തൊഴിലാളി ക്ഷാമം ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.ക്ഷീര, ഉദ്യാന, ഭവന, സേവനങ്ങൾ, ആരോഗ്യം, പൊതുമേഖല എന്നിവയെല്ലാം രൂക്ഷമായ ജീവനക്കാരുടെ കുറവ് റിപ്പോർട്ട് ചെയ്യുകയും അതിർത്തി തുറക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
കൂടാതെ ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാൽ അമിത ജോലി കാരണം 1500 ഓളം ആശുപത്രി മിഡൈ്വഫുകൾ ജോലിയിൽ നിന്ന് പിന്മാറിയതും. 30,000 ത്തിലധികം നഴ്സുമാർ ഈ മാസാവസാനം ജൂണിനുശേഷം രണ്ടാം തവണയും പണിമുടക്കാൻ പോകുന്നതുമെല്ലാം സർക്കാരിന് ഏറെ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവിനിടയിൽ മെച്ചപ്പെട്ട ശമ്പളവും തൊഴിൽ സാഹചര്യങ്ങളും തേടിയാണ് സമരം.
ഹോർട്ടികൾച്ചർ വ്യവസായത്തിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി സജീവമായ കോവിഡ് കേസുകളില്ലാത്ത രാജ്യങ്ങളായ സമോവ, ടോംഗ, വാനുവാട്ടു എന്നിവിടങ്ങളിൽ നിന്നുള്ള സീസണൽ തൊഴിലാളികൾക്കായി കഴിഞ്ഞയാഴ്ച ആർഡെർൺ വൺവേ ക്വാറന്റൈൻ രഹിത യാത്ര ആരംഭിച്ചു.