തൃശൂർ: തുഞ്ചംപറമ്പ് മലയാളം സർവകലാശാലയുടെ അക്കാദമി കൗൺസിൽ അംഗമായി പാടുംപാതിരി എന്നറിയപ്പെടുന്ന വോക്കോളജിസ്റ്റ് റവ. ഡോ. പോൾ പൂവത്തിങ്കലിനെ നാമനിർദ്ദേശം ചെയ്തു. യൂണിവേഴ്സിറ്റിയുടെ ആർട്സ് ഫാക്കൽറ്റി മെമ്പറായിരുന്നു. ഇതാദ്യമായാണ് ഒരു വൈദികൻ മലയാളം യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൗൺസിൽ അംഗമാകുന്നത്.

പ്രമുഖ സംഗീതജ്ഞനും തൃശൂർ മൈലിപ്പാടത്തെ ചേതന സംഗീത നാട്യ അക്കാദമി ആൻഡ് ചേതന മ്യൂസിക് കോളജിന്റെ ഡയറക്ടറുമാണ്.പ്രഭാവർമ, ഖദീജ മുംതാസ് തുടങ്ങിയവരേയും അക്കാദമിക് കൗൺസിൽ അംഗമായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.