കോഴിക്കോട്: ബെംഗളുരു ആസ്ഥാനമായ ഐടി കമ്പനിയായ ഹെക്സ്വെയ്ൽ ഇന്ററാക്ടീവ് കോഴിക്കോട് ഗവ. സൈബർ പാർക്കിൽ പ്രവർത്തനം ആരംഭിച്ചു. മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്മെന്റ്, വെബ്, ഐടി സർവീസ് രംഗത്ത് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് കമ്പനി കോഴിക്കോട്ടേക്ക് പ്രവർത്തനം വിപുലപ്പെടുത്തിയത്.

പാരിസൺസ് ഗ്രൂപ്പ് ചെയർമാൻ എൻ. കെ മുഹമ്മദലി, ബെംഗളുരുവിലെ എമ്പയർ ഗ്രൂപ്പ് ചെയർമാൻ കെ.പി.സി മുഹമ്മദ് കുഞ്ഞി എന്നിവർ ചേർന്ന് ഉൽഘാടനം ചെയ്തു. ഹെക്സ് വെയ്ൽ എംഡി മസൂദ് മുഹമ്മദ്, ഓപറേഷൻസ് ഹെഡ് ജിൽജിൽ ഗോവിന്ദ്, ക്രിയേറ്റീവ് ഡയറക്ടർ ജോബി തോമസ്, സൈബർപാർക്ക് ഡെപ്യൂട്ടി മാനേജർ ബിജേഷ് അധികാരത്ത്, കാഫിറ്റ് പ്രസിഡന്റ് ഹാരിസ് പി.ടി, സെക്രട്ടറി അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.