ദുബൈയിലെ താമസ വിസക്കാർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജി.ഡി.ആർ.എഫ്.എ) അനുമതിയും നെഗറ്റീവ് കോവിഡ് പരിശോധനാ ഫലവുമുണ്ടെങ്കിൽ യാത്ര ചെയ്യാം. വിമാനക്കമ്പനികൾക്ക് ലഭിച്ച നിർദേശ പ്രകാരം എമിറേറ്റ്‌സ് അടക്കമുള്ള കമ്പനികൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അബുദാബിയിലേക്ക് എത്തുന്നവര് 12 ദിവസം ഹോം ക്വാറന്റൈനില് കഴിയണമെന്ന് നിർദ്ദേശം.

ഇത്തിഹാദ് എയര്‌വെയ്‌സിന്റെ പുതിയ മാര്ഗ്ഗനിര്‌ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.12 ദിവസത്തെ ഹോം ക്വാറന്റൈനിൽ കഴിയണമെന്നും അംഗീകൃത റിസ്റ്റ്ബാന്ഡ് ധരിക്കണമെന്നും എയര്‌വെയ്‌സിന്റെ പുതുക്കിയ നിര്‌ദേശത്തില് പറയുന്നു.യാത്രാ നടപടികള് പൂര്ത്തിയാക്കിയ ശേഷം എയര്‌പോര്ട്ട് അധികൃതര് റിസ്റ്റ് ബാൻഡ് നല്കും. ക്വാറന്റൈന് സമയത്തെ ആറാം ദിവസവും 11-ാം ദിവസവും പി.സി.ആര് പരിശോധന എടുക്കണം.

എന്നാൽ ഇന്ത്യയിൽനിന്ന് ദുബയിലേക്കുള്ള യാത്രക്കാർക്ക് വാക്സിനേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കി. എയർ ഇന്ത്യ, വിസ്താര ഉൾപെടെയുള്ള എയർലൈനുകൾ പുറത്തിറക്കിയ പുതിയ സർക്കുലറിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എമിറേറ്റ്സ് എയർലൈനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദുബയ് റസിഡന്റ് വിസക്കാർക്ക് മാത്രമാണ് വാക്സിനേഷനില്ലാത്ത യാത്രക്ക് അനുമതിയുള്ളത്. ഇവർ ദുബായ് വിമാനത്താവളത്തിലിറങ്ങുകയും വേണം.

യുഎഇയിൽനിന്നെടുത്ത വാക്സിൻ നിർബന്ധമാണെന്നതായിരുന്നു ഇതുവരെ വ്യവസ്ഥ. പുതിയ സർക്കുലർ പ്രകാരം ജിഡിആർഎഫ്എയുടെ അനുമതിയും 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധന ഫലവും നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പിസിആർ പരിശോധന ഫലവുമുണ്ടെങ്കിൽ ദുബയിലേക്ക് യാത്ര ചെയ്യാം.