- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി റിഫൈനറിയിൽ അഞ്ചു ദിവസത്തെ പണിമുടക്ക്: തൊഴിലാളികൾ സമര വിളംബര സമ്മേളനം നടത്തി
അമ്പലമുകൾ: ശമ്പള പരിഷ്‌ക്കരണകരാർ ഗവൺമെന്റ് പാറ്റേൺ പ്രകാരം പുതുക്കുക, സ്വകാര്യവൽക്കരണത്തിനായുള്ള വകുപ്പുകൾ ദീർഘകാല കരാറിൽ നിന്ന് മാറ്റുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ചു കൊണ്ട് റിഫൈനറി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഓണ നാളുകളായ ഓഗസ്റ്റ് 20 മുതൽ 24 വരെയുള്ള 5 ദിവസം കൊച്ചി റിഫൈനറി തൊഴിലാളികൾ പണിമുടക്കാൻ നോട്ടീസ് കൊടുത്തിരിക്കുകയാണ്.
രാജ്യത്തെ ഇതര പെട്രോളിയം കമ്പനികളിലെ ജീവനക്കാർക്കും ബി പി സി എൽ - ലെ തന്നെ ഓഫീസർമാർക്കും ഗവൺമെന്റ് പാറ്റേൺ അനുസരിച്ച് ശമ്പളപരിഷ്‌ക്കരണം നടത്തി കഴിഞ്ഞു.
കഴിഞ്ഞ രണ്ടു വർഷമായി ഡെപ്യൂട്ടി സെൻട്രൽ ലേബർ കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ നിരന്തര ചർച്ചകൾ കരാർ പുതുക്കുന്നതിനായി നടന്നിട്ടും മാനേജ്‌മെന്റിന്റെയും കേന്ദ്ര സർക്കാരിന്റെയും നിലപാടു മൂലം കരാർ പുതുക്കുവാൻ കഴിഞ്ഞില്ല. ചർച്ചകൾ പരാജയപ്പെടുകയും ലേബർ കമ്മീഷണർ ചർച്ച പരാജയപ്പെട്ടു എന്ന റിപ്പോർട്ട് തൊഴിൽ മന്ത്രാലയത്തിലേക്ക് അയക്കുകയും ചെയ്തു. ഈ സാഹചര്യം ഫല പ്രദമായി വിനിയോഗിച്ച് നിയമപരമായി സമരം ചെയ്യാൻ തൊഴിലാളികൾക്ക് കഴിയും. അത്തരമൊരു സാഹചര്യത്തിലാണ് തൊഴിലാളി യൂണിയനുകൾ 5 ദിവസത്തെ സമരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഓണ ദിവസങ്ങളായ ഓഗസ്റ്റ് 20 മുതൽ 24 വരെയുള്ള തീയതികളിൽ നടത്തുവാൻ പോകുന്ന സമര പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ഓഗസ്റ്റ് 12 രാവിലെ കൊച്ചി റിഫൈനറി ഗേറ്റിൽ സമര വിളംബര സമ്മേളനം നടത്തിയത്.
സംയുക്ത സമര സമിതി നേതാവും റിഫൈനറി എംപ്ലോയീസ് യൂണിയൻ (ആർ ഇ യു) വൈസ് പ്രസി ഡന്റുമായ കെ.ജെ. സോയി അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ റിഫൈനറീസ് എംപ്ലോയിസ് അസോസിയേഷൻ (സി.ആർ. ഇ.എ) വൈസ് പ്രസിഡന്റും സമര സമിതി നേതാവുമായ എൻ.ആർ.മോഹൻ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ആർ. ഇ.എ ജനറൽ സെക്രട്ടറി പി.പ്രവീൺ കുമാർ സമര വിളംബര പ്രഭാഷണം നടത്തി. സമര സമിതി നേതാക്കളായ പി.പി. സജീവ് കുമാർ, അനിൽ കെ.നായർ എന്നിവർ പ്രസംഗിച്ചു.
കൊച്ചി റിഫൈനറി ബി.പി.സി.എൽ -ൽ ലയിച്ച ഓഗസ്റ്റ് 20 വഞ്ചനാദിനമായും , ഓഗസ്റ്റ് 21 തിരുവോണ ദിനം റിഫൈനറി ഗേറ്റിൽ തൊഴിലാളികൾ പട്ടിണി സമരം നടത്തുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.
വാർത്ത നൽകുന്നത് ,
എൻ.ആർ.മോഹൻ കുമാർ ,
BPCL - K R സമരസമിതിയംഗം,
ഫോൺ: 9388953121