- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തമായി ഹെലികോപ്റ്റർ നിർമ്മിച്ച 24കാരൻ ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് കഴുത്തിൽ കൊണ്ടു മരിച്ചു; യുവാവിന്റെ മരണം ഹെലികോപ്ടറിന്റെ പരീക്ഷണ പറക്കലിനിടെ: പൊലിഞ്ഞ് പോയത് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ സ്വന്തം വിമാനം പറത്താൻ കൊതിച്ച യുവാവ്
സ്വന്തമായി ഹെലികോപ്റ്റർ നിർമ്മിച്ച 24കാരൻ ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കലിനിടെ റോട്ടർ ബ്ലേഡ് കഴുത്തിൽ കൊണ്ടു മരിച്ചു. ഹെലികോപ്റ്റർ പരീക്ഷണ പറക്കൽ നടത്തവെ ബ്ലേഡ് നിയന്ത്രണം വിട്ടതോടെ തകർന്ന് വീണതാണ് മരണ കാരണമായത്. ഹെലികോപ്റ്റർ തകർന്ന് വീണപ്പോൾ മുകളിൽ ഘടിപ്പിച്ച പറക്കുന്ന ബ്ലേഡ് യുവാവിന്റെ കഴുത്ത് മുറിക്കുക ആയിരുന്നു. യുവാവ് സ്വാതന്ത്ര്യ ദിനത്തിൽ പറത്താനിരുന്ന ചെറു വിമാനമാണ് തകർന്ന് വീണതും മരണത്തിനിടയാക്കിയതും.
മെക്കാനിക് ഷെയിക്ക് ഇസ്മയിൽ ഷേക്ക് ഇബ്രാഹിമാണ് മരിച്ചത്. രണ്ട് വർഷം കൊണ്ടാണ് ഇബ്രാഹിം ഈ ചെറു വിമാനം ഉണ്ടാക്കിത്. എന്നാൽ പരീക്ഷണ പറക്കലിനിടെ വിമാനം തകർന്ന് വീഴുകയും മരണം സംഭവിക്കുകയും ആയിരുന്നു. സുഹൃത്തുക്കളെ സാക്ഷിയാക്കി ഒരു വയലിൽ നിന്നും വിമാനം പറത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനം പറത്താൻ ശ്രമിക്കവേ റോട്ടർ ബ്ലേഡ് പെട്ടെന്ന് പ്രവർത്തിക്കുകയും ഇബ്രാഹിമിന്റെ കൺട്രോളിൽ നിന്നും പോയതോടെ ഹെലികോപ്റ്റർ പിളരുകയും ചെയ്തു.
റോട്ടർ ബ്ലേഡ് സ്റ്റാർട്ട് ആവുന്നതിന്റെയും നിയന്ത്രണം വിട്ട ബ്ലേഡ് പൈലറ്റിന്റെ തലയിൽ അടിച്ചു കൊള്ളുന്നതിന്റെയും വീഡിയോ ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ മേക് ഷിഫ്റ്റ് വിൻഡ് സ്‌ക്രീനിലേക്ക് അടിച്ചു കൊണ്ട ബ്ലേഡ് ഇബ്രാഹിമിന്റെ തലയ്ക്ക് ശക്തിയായി അടിച്ചു കൊള്ളുകയായിരുന്നു. പിന്നാലെ വിമാനത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. അടികൊണ്ട് താഴേയ്ക്ക് വീണ ഇബ്രാഹിം അനക്കമില്ലാതെ താഴേക്ക് വീണു. ഇത് കണ്ട് ഓടിയെത്തിയ സുഹൃത്തുക്കൾ ചലനമറ്റ് കിടക്കുന്ന ഇബ്രാഹിമിനെ വിളിച്ചെങ്കിലും ബോധം ഇല്ലാിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഗുരുതര നിലയിലായിരുന്ന ഇബ്രാഹിം താമസിയാതെ തന്നെ മരിക്കുക ആയിരുന്നു. യവത്മൽ സ്വദേശിയായ ഇബ്രാഹിം യവത്മൽ റാഞ്ചോ എന്നാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്. മുന്നാ ഹെലികോപ്ടർ എന്ന് പേരിട്ടിരുന്ന ഈ ചെറുവിമാനം ഓഗസ്റ്റ് 15ന് വട്ടമിട്ടു പറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇബ്രാഹിം ഹെലികോപ്ടർ നിർമ്മിച്ചത്. സ്വന്തമായി ഒരു നിർമ്മാണ കമ്പനിയായിരുന്നു ഈ യുവാവിന്റെ ഏറ്റവും വലിയ സ്വപ്നം.