പാലാ: ഗുജറാത്തിലെ ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം ടെക് ഡയറി കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ രാകേന്ദു സജിക്ക് എം എൽ എ എക്‌സലൻസ് അവാർഡ് മാണി സി കാപ്പൻ എം എൽ എ സമ്മാനിച്ചു. പ്രശസ്തിപത്രവും പാർക്കർ പേനയും ക്യാഷ് അവാർഡുമാണ് സമ്മാനിച്ചത്.

ഡോ സതീഷ്ബാബു അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യൂണിയൻ ചെയർമാൻ എം പി ശ്രീകുമാർ, യൂണിയൻ കൺവീനർ എം പി സെൻ, സി ടി രാജൻ, അരുൺ കുളമ്പള്ളി, ഗിരീഷ് വാഴയിൽ, മിനിർവ്വമോഹൻ, അനീഷ് ഇരട്ടയാനി, പി ജി അനിൽകുമാർ, ജനാർദ്ദനൻ, കെ ഗോപി, ഷാജി കടപ്പൂർ, സൂരജ് പാലാ എന്നിവർ പ്രസംഗിച്ചു.