- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിപ്പ്: മൂന്ന് പേർക്കെതിരെ കേസ്

X
കണ്ണൂർ :സൈന്യത്തിൽ ജോലി വാഗ്ദാനം നൽകി ഒരുലക്ഷം രൂപ വാങ്ങി കബളിപ്പിച്ച സംഭവത്തിൽ മൂന്നു പേർക്കെതിരേ കേസെടുത്തു. കുഞ്ഞിമംഗലത്തെ 23കാരിയുടെ പരാതിയിൽ പ്രദേശവാസിയും ഇടനിലക്കാരനുമായ ജിതേഷ്, ടെറിറ്റോറിയൽ സേനയിൽ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച സഞ്ജയ്കുമാർ, ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് ആൾമാറാട്ടം നടത്തിയ റീന എന്നിവർക്കെതിരേയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്.
ടെറിട്ടോറിയൽ ആർമിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 2020 ജനുവരിയിൽ പാലക്കാട്ടെ ലോഡ്ജിൽ വച്ച് ഒരുലക്ഷം രൂപ ഇവർ വാങ്ങിയയെന്നും ജോലി ലഭിക്കാതെ വന്നപ്പോൾ പണം തിരികെ ചോദിച്ചപ്പോൾ നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി. സേനയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പിനും ആൾമാറാട്ടം നടത്തി വിശ്വാസവഞ്ചന നടത്തിയതിനുമാണ് കേസ്.
Next Story


