തലശേരി: മദ്യലഹരിയിൽ കടലിൽ ഇറങ്ങി സ്വയം ജീവനൊടുക്കാൻ ശ്രമിച്ച അതിഥി തൊഴിലാളിയെ മത്സാ തൊഴിലാളികൾ കരയ്‌ക്കെത്തിച്ചു.തിങ്കളാഴ്‌ച്ച പുലർച്ചെ തലശേരി കടൽ പാലത്തിനടുത്താണ് സംഭവം. തലശേരി നഗരത്തിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന വിശ്വജിത്താ (27) ജീവനൊടുക്കാൻ ശ്രമിച്ചത്.

തലശേരി കടൽപ്പാലത്തിനടുത്തെ കരിങ്കൽ ഭിത്തിയിലുടെ കടലിൽ ഇറങ്ങിയ ഇയാൾ മുങ്ങി താഴുന്നത് കണ്ട മത്സ്യത്തൊഴിലാളി യുവാക്കൾ സാഹസികമായി യുവാവിനെ കരയ്‌ക്കെത്തിക്കുകയായിരുന്നു. ആരോടൊക്കെയോയുള്ള രോഷം തീർക്കാനെന്ന പോലെ ഹിന്ദിയിൽ ഉറക്കെ എന്തൊക്കെയോ അലറി വിളിച്ചു കൊണ്ടാണ് ഇയാൾ കടലിൽ ഇറങ്ങി പോവുന്നത് കണ്ടത്.

തിരമാലകൾക്കിടെയിൽ നിന്നും രക്ഷപ്പെടുത്തി വിശ്വജിത്തിനെ കരയ്‌ക്കെത്തിച്ചപ്പോഴും ഇയാൾ എന്തൊക്കെയോ പുലമ്പുകയും ആക്രോശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതനുസരിച്ച് എഎസ്ഐ അബ്ദുൾ സലാമും സംഘവും സ്ഥലത്തെത്തി. വെള്ളം കുടിച്ചു അവശനായ ചുവന്ന ടീ ഷർട്ടും ജീൻസും ധരിച്ച യുവാവിനെ ഫയർഫോഴ്‌സെത്തി തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്‌ച്ച പുലർച്ചെ ഒരു മണിയോടെയാണ് കറുത്ത് മെലിഞ്ഞ ഉത്തരേന്ത്യക്കാരനായ യുവാവ് ആത്മഹത്യാശ്രമം നടത്തിയത്.ഇയാൾ വർഷങ്ങളായി തലശേരി നഗരത്തിൽ താമസിച്ച്‌നിർമ്മാണ മേഖലയിൽ ജോലി ചെയ്തുവരികയാണെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത് ഇരുട്ടിന്റെ മറപറ്റിയാണ് കരിങ്കൽ ഭിത്തികൾക്കിടെയിലുടെ കയറിയിറങ്ങി ഇയാൾ കടലിലേക്ക് നടന്നു പോയത്.