- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുചക്ര വാഹനങ്ങളെ കുത്താനോടിക്കും; കാറുകൾ കണ്ടാൽ ചിന്നം വിളിച്ചു പാഞ്ഞടുക്കും: നാട്ടുകാരുടെ പേടി സ്വപ്നമായി 'കപാലി' എന്ന കാട്ടാന
അതിരപ്പിള്ളി: . ആനമല പാതയിലെ അമ്പലപ്പാറ നെല്ലിക്കുന്നു വളവിൽ കപാലിയെന്ന വട്ടപ്പേരിൽ വിലസുന്ന ഒറ്റയാൻ യാത്രക്കാർക്കു പേടിസ്വപ്നമായി മാറുന്നു. ഇരുചക്ര വാഹനങ്ങളെ കുത്താനോടിച്ചും കാറുകൾ കണ്ടാൽ ചിന്നം വിളിച്ചു പാഞ്ഞടുത്തും ബസുകൾ മണിക്കൂറുകളോളം തടഞ്ഞുവച്ചുമൊക്കെയാണ് കപാലി ജനങ്ങളെ ഭയചകിതരാക്കുന്നത്. മുൻപൊക്കെ രാത്രി കാലങ്ങളിലായിരുന്നു ഇറക്കമെങ്കിൽ ഇപ്പോൾ പകൽസമയത്തും സജീവം.
ആക്രമണ സ്വഭാവമാണ് ഇവന്റെ പ്രത്യേകതയെന്നു വനം വകുപ്പു പറയുന്നു. നെല്ലിക്കുന്നു വളവിൽ റോഡിനോടു ചേർന്നു വനത്തിൽ പതുങ്ങി നിൽക്കുകയും വാഹനങ്ങളെത്തുമ്പോൾ ഞൊടിയിടയിൽ പാഞ്ഞടുക്കുകയുമാണു കാട്ടാനയുടെ വിനോദം. ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ പിന്തിരിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചാൽ മീറ്ററുകളോളം പിന്നാലെയോടി പരിഭ്രാന്തി സൃഷ്ടിക്കും.
ആനക്കയം മുതൽ ഷോളയാർ വരെയുള്ള ഭാഗത്തു റോഡിലൂടെയാണു സ്ഥിരമായി സഞ്ചാരം. പനമ്പട്ട കഴിക്കാനാണു വരവ്. കുന്നിൻ മുകളിൽ പോലും വലിഞ്ഞുകയറി പന കുത്തിമറിക്കുന്നതു പതിവാണ്. കഴിഞ്ഞ വർഷം വിനോദ സഞ്ചാരികളുടെ വാഹനത്തിന്റെ മുൻഭാഗത്ത് അൽപനേരം തലചേർത്തു വച്ച ശേഷം പിന്തിരിഞ്ഞു പോകുന്നതിന്റെ വിഡിയോ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസ് അരമണിക്കൂറോളം തടഞ്ഞിട്ടിരുന്നു.