- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇൻഡസ്ട്രിയിൽ ഉണ്ടാവുമായിരുന്നില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി പ്രിയദർശൻ
റാംജി റാവു സ്പീക്കിങ് എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്ക് ആണ് 'ഹേര ഫേരി'. ഹേര ഫേരി സിനിമയായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോൾ ഈ സിനിമയും പ്രിയദർശനുെയും വിവാദത്തിലാക്കിയിരിക്കുകയാണ് ഈ സിനിമയുടെ നിർമ്മാതാവ് ഫിറോസ് എ നാദിയാവാല. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് പ്രിയദർശൻ നേരത്തേ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയദർശനെ വിമർശിച്ച് നാദിയാവാല രംഗത്ത് രംഗത്ത് എത്തിയത്.
ആദ്യഭാഗം സിനിമ പൂർത്തിയാക്കാത്ത അദ്ദേഹം എങ്ങനെയാണ് രണ്ടാം ഭാഗവും വരാനിരിക്കുന്ന മൂന്നാംഭാഗവും നിരസിച്ചുവെന്ന് പറയുക എന്നാണ് നിർമ്മാതാവ് പറഞ്ഞത്. തുടർന്നാണ് പ്രിയദർശന്റെ പ്രതികരണം. 'ഇരുപത് വർഷം മുൻപുള്ള സംഭവമാണ് ഇത്. എന്തിനാണ് ഇത് ഇപ്പോൾ സംസാരിക്കുന്നതെന്നറിയില്ല. ഞാൻ ആ സിനിമയ്ക്ക് ശേഷവും ബോളിവുഡിൽ ചിത്രങ്ങൾ ചെയ്തു. ഇപ്പോൾ എന്റെ കരിയറിലെ 95ാം സിനിമയാണ് ചെയ്തിരിക്കുകയാണ്. ആരോപിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇൻഡസ്ട്രിയിൽ ഉണ്ടാവുമായിരുന്നില്ല', പ്രിയദർശൻ പറഞ്ഞു.
'ഹേരാ ഫേരി' ചെയ്യുന്നതിൽ നിന്ന് അക്ഷയ് കുമാറിനെയും മറ്റു താരങ്ങളെയും പ്രിയദർശൻ പിന്തിരിപ്പിച്ചുവെന്നും നിർമ്മാതാവ് ആരോപിച്ചു. ഇതിനും പ്രിയദർശൻ മറുപടിയുമായി രംഗത്തെത്തി.
ഈ താരങ്ങൾക്കൊപ്പം ഞാൻ പിന്നീടും സിനിമ ചെയ്തിട്ടുണ്ട്. എനിക്കിതെങ്ങനെ സാധിക്കും. ഞാനും ഒരു ചെറിയ തെക്കേ ഇന്ത്യൻ സംവിധായകൻ. എനിക്ക് ബോളിവുഡിൽ സ്വാധീനമില്ല- പ്രിയദർശൻ പറഞ്ഞു.
വിഷാദ രംഗങ്ങൾ ഒരുപാടുള്ള സിനിമയാണ് നിർമ്മിച്ചതെന്ന ആരോപണത്തോടും പ്രിയദർശൻ പ്രതികരിച്ചു.
'റാംജി റാവു' എന്ന ചിത്രത്തിന്റെ റീമേക്കാണ് ആ സിനിമ. അത് ഫ്രെയിം ബൈ ഫ്രെയിമാണ് എടുത്തത്. അപ്പോ എങ്ങനെയാണ് ഞാൻ വിഷാദ രംഗങ്ങളുള്ള സിനിമ എടുത്തതെന്ന് പറയാനാവുക. ഒറിജിനൽ സിനിമ സൂപ്പർ ഹിറ്റാണ്. അതുകൊണ്ടാണ് ഹിന്ദി റീമേക്ക് ഒരുക്കിയത്. ഞാൻ ഈ സിനിമയെ കുറിച്ച് ആരോടും ഒന്നും പറഞ്ഞിട്ടില്ല. അടുത്തിടെ ഞാൻ മൂന്നം ഭാഗം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നാണ് പറഞ്ഞത്- പ്രിയദർശൻ അഭിമുഖത്തിൽ വ്യക്തമാ