പാലക്കാട്: തൊഴിൽ നൈപുണ്യമുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജവഹർലാൽ കോളേജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്‌നോളജി ബംഗലരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ എഡ്ജ് വാഴ്‌സിറ്റി ലേണിങ് സിസ്റ്റംസുമായി കൈകോർക്കുന്നു.

വിദ്യാഭ്യാസ മേഖലയിലെ പരസ്പര സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതോട് കൂടി എഡ്ജ് വാഴ്‌സിറ്റിയുടെ അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഓയിൽ ആൻഡ് ഗ്യാസ് പൈപ്പിങ് എഞ്ചിനിയറിംങ്, എയർക്രാഫ്റ്റ്‌സ് മെയിന്റനൻസ് എഞ്ചിനിയറിംങ്, ഫുൾ സ്റ്റാക്ക് ഡെവലപ്പ്‌മെന്റ്, ഡാറ്റ സയൻസ് അനലിറ്റിക്‌സ് ആൻഡ് സൈബർ സെക്യൂരിറ്റി എന്നിവ ജെ.സി.ഇ.ടിയിലെ വിദ്യാർത്ഥികൾക്ക് ആകർഷണീയമായ ഇളവുകളോടെ പഠിക്കാൻ അവസരമൊരുങ്ങും.

മികച്ച കരിയർ തേടുന്ന ഒരു വിദ്യാർത്ഥിക്ക് പരിധികളില്ലാത്ത അവസരങ്ങൾ ഒരുക്കിക്കൊടുക്കുവാനും പരിമിതമായ പാഠ്യപദ്ധതിയിൽ നിന്ന് വേറിട്ട് അവരിൽ തൊഴിൽ നൈപുണ്യം വർധിപ്പിക്കുക എന്നതുമാണ് എഡ്ജ് വാഴ്‌സിറ്റിയുടെ ഉദ്യേശലക്ഷ്യമെന്ന് എഡ്ജ് വാഴ്‌സിറ്റിയുടെ സിഇഒ ശേഖരമേനോൻ പറഞ്ഞു. വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനും അവർക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമായി ജെ.സി.ടി.യുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്നും നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കുന്ന അറിവും തൊഴിൽ മേഖലയ്ക്ക് അവശ്യമായ നൈപുണ്യവുമായുള്ള അന്തരം കുറയ്ക്കുക എന്നതിലാണ് എഡ്ജ് വാഴ്‌സിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമർത്ഥരായ ബിരുദധാരികളെ സൃഷ്ടിക്കുന്നതിലല്ല, മറിച്ച് മത്സരസ്വഭാവമുള്ള പുതിയ സമൂഹത്തിൽ പോലും ഭാവി സുരക്ഷിതമാക്കാൻ കഴിവുള്ള തൊഴിൽ നൈപുണ്യമുള്ള വിദ്യാർത്ഥികളാണ് ജെ.സി.ഇ.ടിയുടെ പ്രത്യേകതയെന്നും പുതിയ കാലത്തിന്റെ വ്യവസായ മേഖലയ്ക്ക് അവശ്യമായ രീതിയിലുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ എഡ്ജ് വാഴ്‌സിറ്റിയുമായുള്ള സഹകരണത്തിലൂടെ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ജെ.സി.ഇ.ടി പ്രിൻസിപ്പാൾ ഡോ.എൻ ഗുണശേഖരൻ അഭിപ്രായപ്പെട്ടു.

തൊഴിൽ നൈപുണ്യത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ എഞ്ചിനീയർമാർക്കും സൂപ്പർവൈസർമാർക്കും പ്രത്യേക പരിശീലനം നൽകുന്ന ജർമ്മന് സാങ്കേതിക പരിശീലന സ്ഥാപനമായ ഡ്രില്ലിങ് കോളജ് ഓഫ് സെല്ലെ, യൂറോപ്യന് ഏവിയേഷന് സേഫ്റ്റി ഏജന്‌സി അംഗീകൃത എയര്ക്രാഫ്റ്റ് മെയിന്റനന്‌സ് പരിശീലന സ്ഥാപനം എറ്റിസിസി എന്നിവയുമായി പരസ്പര സഹകരണത്തിനുള്ള ധാരണാപത്രങ്ങൾ എഡ്ജ് വാഴ്‌സിറ്റി മുൻപ് ഒപ്പുവെച്ചിട്ടുണ്ട്. ഇത് എഡ്ജ് വാഴ്‌സിറ്റിയുടെ തൊഴിൽ നൈപുണ്യാധിഷ്ഠിത കോഴ്‌സുകളിലെ സർട്ടിഫിക്കേഷനിൽ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫിക്കറ്റ് നേടാനുള്ള അവസരമൊരുക്കുകയും ചെയ്യും.