- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞ് വാങ്ങിയ വളർത്തുനായയെ ചവിട്ടി വലിച്ചിഴച്ച് റോഡിൽ തള്ളി; അവശനിലയിൽ നായയെ കണ്ടെത്തിയതോടെ അയൽവാസിയായ യുവാവിന് എതിരെ പരാതി നൽകി മൃഗസ്നേഹിയായ ഉടമസ്ഥൻ
കണ്ണുർ: വളർത്തുനായയെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞ് വാങ്ങിയിട്ട് റോഡിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ അയൽവാസിയായ യുവാവിനെതിരെ മൃഗസ്‌നേഹി പൊലിസിൽ പരാതി നൽകി. തനിക്ക് വളർത്തു നായകളെ ഇഷ്ടമാണെന്നുംപരിചരിച്ച് വളർത്താമെന്നുമുള്ള യുവാവിന്റെ അപേക്ഷ പ്രകാരമാണ് ഉടമസ്ഥൻ അപുർവ്വ ജനുസിലുള്ള നായയെ കൈമാറിയത്.
എന്നാൽ പിന്നീട് കുടുംബ സുഹൃത്തുകൂടിയായ യുവാവിന്റെ നിറം മാറുകയായിരുന്നു. പെരിങ്ങോം അരവഞ്ചാലിലെ കഞ്ഞിപ്പുരയിൽ രാജീവനാണ് അയൽവാസിയായ അജുലിനെതിരേ പരാതി നൽകിയത്. അജുലിന്റെ ആവശ്യപ്രകാരമാണ് ലാബ് ഇനത്തിൽപെട്ട നാലുവയസുള്ള നായയെ ഒരുമാസത്തേക്ക് വളർത്താനായി നൽകിയത്.
എന്നാൽ നായയെ അജുൽ അനുവാദമില്ലാതെ വിൽപ്പനയ്ക്കായി കൈമാറാൻ ശ്രമം നടത്തുകയായിരുന്നു. ഇതിനിടെ കോയമ്പത്തൂരിലേക്ക് കടന്ന അജുലിനെ പല തവണ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോഴും നാട്ടിൽ തിരിച്ചെത്തിയിട്ട് തരാമെന്നായിരുന്നു മറുപടി നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം പയ്യന്നൂർ പുതിയ ബസ്റ്റാന്റിന് സമീപം റോഡിൽ അവശനിലയിൽ കണ്ടെത്തിയ നായയെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇപ്പോൾ പയ്യന്നൂർ സ്വദേശിയായ ഉടമസ്ഥന്റെ സംരക്ഷണയിലാണ് നായ.
നായയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട സമീപത്തെ കെട്ടിടങ്ങളിൽ നിന്നും ലഭിച്ച നിരീക്ഷണ കാമറ ദൃശ്യങ്ങളിൽ നിന്നും നായയെ ചവിട്ടി വലിച്ചിഴച്ച് റോഡിൽ തള്ളുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വളർത്താനായി വാങ്ങിയ നായയോട് ചെയ്ത ക്രൂരതയ്ക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നാണ് ഉടമയുടെ ആവശ്യം. സംഭവത്തിൽ പയ്യന്നൂർ പൊലിസ് ജന്തുദ്രോഹ നിവാരണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്