- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രക്തബന്ധുവായ പുരുഷൻ ഒപ്പമില്ലാതെ സ്ത്രീ പുറത്തിറങ്ങിപ്പോകരുത്; താലിബാനിൽ അംഗമായ ഓരോ പുരുഷനും ഒട്ടേറെ സ്ത്രീകളെ സ്വന്തമാക്കാൻ അവകാശമുണ്ടത്രേ; കുട്ടികളുടെ പാർക്കിലെ ബംപർ കാറുകളിൽ ഉല്ലസിക്കുന്ന താലിബാനുകാർ; അഫ്ഗാനിൽ ചിത്രം മാറുമ്പോൾ
കാബൂൾ: സ്വാതന്ത്ര്യം കിട്ടിയത് താലിബാൻ സൈനികർക്കാണ്. അമേരിക്കൻ സൈന്യത്തെ പേടിച്ച് മലനിരകളിൽ കഴിഞ്ഞവർ ഒടുവിൽ 'ഭൂമി'യിൽ എത്തി. ഗനി സർക്കാരിനെ പുറത്താക്കി അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ച താലിബാൻ അംഗങ്ങൾ ആർത്തുല്ലസിക്കുകയാണ്.
കാബൂളിലെ പാർക്കുകളിൽ താലിബാനുകാർ ഉല്ലസിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലോകമാകെ പ്രചരിക്കുകയാണ്. ആയുധങ്ങളുമേന്തി കുട്ടികളുടെ പാർക്കിലെ ബംപർ കാറുകളിലും മറ്റും കളിക്കുന്ന ദൃശ്യങ്ങൾ രാജ്യാന്തര മാധ്യമങ്ങളടക്കം സംപ്രേഷണം ചെയ്തു. അമേരിക്കൻ നിയന്ത്രണകാലത്ത് കാടുകളിലും മലകളിലും മറഞ്ഞിരുന്നവർ ആടി തമിർക്കുന്ന കാഴ്ച. അധികാരം കിട്ടിയവർ വീടുകളിലെത്തി പെൺകുട്ടികളെ കൊണ്ടു പോകുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും ജനങ്ങളെ അരക്ഷിതാവസ്ഥയിലാക്കി തമിർക്കുകയാണ് താലിബാനുകാർ.
എന്നാൽ പുറത്തു വന്ന ഉല്ലാസ ദൃശ്യങ്ങളിൽ ചില സംശയങ്ങളുണ്ട്. വിഡിയോ ദൃശ്യങ്ങൾ എന്നത്തേതാണെന്നും കാബൂളിൽ നിന്നുള്ളതു തന്നെയാണോ എന്നും സ്ഥിരീകരിക്കാനായിട്ടില്ല. നേരത്തെ, ഹെറാത് നഗരം പിടിച്ച ശേഷവും സമാനമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്ത്രീകൾക്ക് കടുത്ത നിയന്ത്രണങ്ങൾ അഫ്ഗാനിൽ ഉണ്ടാകുമെന്നാണ് സൂചന. ഇത്തരം റിപ്പോർട്ടുകളെ താലിബാൻ പരസ്യമായി തള്ളി പറയുമ്പോഴും സ്ഥിതി അശാന്തമാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ.
താലിബാൻ ക്രൂരത തിരിച്ചറിഞ്ഞാണ് അഫ്ഗാൻ വിട്ട് ജനത ഓടിപോകാൻ ആഗ്രഹിക്കുന്നത്. അതിനിടെ അഭയാർഥിപ്രവാഹം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ യോഗം ചേർന്നു.അറുപതിലേറെ രാജ്യങ്ങളാണ് അഭയാർഥികളെ സ്വീകരിക്കാൻ തയാറാണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ ഹംഗറിയും ബൾഗേറിയയും മാത്രമാണ് വിസമ്മതം അറിയിച്ചത്.
അതേസമയം, യൂറോപ്പിലേക്കുള്ള അഭയാർഥികൾക്കായുള്ള വാതിൽ ആകാൻ തയാറല്ലെന്നും പൊതുവായ നയം ഉണ്ടാക്കണമെന്നും ഗ്രീസ് പറഞ്ഞു.
ദുരിതകാലം സ്ത്രീകൾക്ക്
'അവൾ പഠിക്കരുത്, ജോലിക്കു പോകരുത്, ബുർഖ ധരിക്കാതെ, തലയും മുഖവും മൂടാതെ വീട്ടിലും പുറത്തും കണ്ടുപോകരുത്. അവളുടെ ശബ്ദം അപരിചിതർ കേൾക്കരുത്. അതുകൊണ്ട് പൊതു സ്ഥലത്ത് ഉറക്കെ മിണ്ടിപ്പോകരുത്. അവളുടെ കാൽപതന ശബ്ദം പുരുഷന്മാർ കേൾക്കരുത്. അതുകൊണ്ട് ഹൈഹീൽ ചെരുപ്പുകൾ ഇടരുത്-ഇങ്ങനെ പോകുന്നു സ്ത്രീകൾക്കായുള്ള താലിബാൻ ശാസനകൾ.
'ബാൽക്കണിയിലേക്കു സ്ത്രീകൾ പോകുകയേ ചെയ്യരുത്. സ്ത്രീകൾ ഫോട്ടോ എടുക്കരുത്. സെൽഫികളും മറ്റും പങ്കുവയ്ക്കുകയോ ചിത്രം പത്രത്തിൽ വരികയോ പുസ്തകങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യരുത്. മറ്റൊന്നു കൂടിയുണ്ട് വീടുകളിൽ അവളുടെ ചിത്രം തൂക്കരുത്. സ്ഥലപ്പേരുകളിൽ എവിടെയെങ്കിലും സ്ത്രീകളുടെ പേരുണ്ടെങ്കിൽ ഉടൻ നീക്കണം. റേഡിയോ, ടിവി എന്നിവിടങ്ങളിലോ പൊതു കൂട്ടായ്മകളിലേ സ്ത്രീകൾ വരരുത്. രക്തബന്ധുവായ പുരുഷൻ ഒപ്പമില്ലാതെ പുറത്തിറങ്ങിപ്പോകരുത്. '-ഇതാണ് നിർദ്ദേശം.
പതിനഞ്ചിനും നാൽപത്തിയഞ്ചിനും ഇടയ്ക്കു പ്രായമുള്ള പെൺകുട്ടികളുടെയും സ്ത്രീകളുടെയും പട്ടികയെടുക്കുകയാണു താലിബാൻ സംഘം തയ്യാറാക്കുന്നത്. ഭീകരർക്ക് വിവാഹം കഴിച്ചു കൊടുക്കാനാണ് ഇത്. താലിബാനിൽ അംഗമായ ഓരോ പുരുഷനും ഒട്ടേറെ സ്ത്രീകളെ സ്വന്തമാക്കാൻ അവകാശമുണ്ടത്രേ. കൊച്ചുകുട്ടികളെന്നു പോലും പരിഗണിക്കാതെ ബലാൽസംഗം ചെയ്യുന്നവരും താലിബാനിലുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ജീവിതം ഇനി അഫ്ഗാനിൽ നരക തുല്യമാകും.
10 വയസ്സിനു മുകളിലുള്ള പെൺകുട്ടികൾ സ്‌കൂളിൽ പോകരുതെന്നാണു താലിബാൻ നിയമം. അതുവരെ അവർക്കു മതപാഠശാലകളിൽ പഠിക്കാം. ബ്യൂട്ടിപാർലറെല്ലാം താലിബാൻ പൊളിച്ചു നീക്കി കഴിഞ്ഞു. അവയുടെ പരസ്യ ബോർഡുകളും മാറ്റി.
മറുനാടന് മലയാളി ബ്യൂറോ