- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോ ബൈഡനെതിരെ വിമർശനം കടുപ്പിച്ച് മാധ്യമങ്ങൾ; മോശമായി പോയെന്ന് ബോറിസ് ജോൺസനും; അഫ്ഗാൻ പരാജയത്തിൽ അമേരിക്കൻ നാണക്കേട് തുടരുന്നു
ന്യൂയോർക്ക്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് ആഗോള ഭീകരവാദത്തിനെതിരെ കൈവരിച്ച നേട്ടങ്ങൾ ഒരു ദിവസംകൊണ്ട് എറിഞ്ഞുടക്കരുതെന്ന് ജോ ബൈഡന് ബോറിസ് ജോൺസന്റെ ഉപദേശം.
അമേരികൻ സൈന്യം പിൻവാങ്ങിയതിന്റെ തുടർന്ന് അഫ്ഗാൻ ഭരണം താലിബാൻ കൈയേറിയതോടെ ഉണ്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ ഇരു നേതാക്കളും ഫോണിൽ സംസാരിക്കുന്നതിനിടെയായിരുന്നു ബോറിസ് ജോൺസൻ ഇതു പറഞ്ഞത്. അമേരിക്കൻ പിന്മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ സൂചിപ്പിക്കുന്നതായിരുന്നു ആ ഉപദേശം. ഒപ്പം, പാശ്ചാത്യ രാജ്യങ്ങളെ ഭീകരവാദം എത്ര അഴത്തിൽ ബാധിക്കുമെന്നതിനെ കുറിച്ചുള്ള മുന്നറിയിപ്പും.
അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിനെ തുടർന്ന് അമേരിക്കയുടെ അപക്വമായ തീരുമാനത്തിനെതിരെ അമേരിക്കൻ, ബ്രിട്ടീഷ് മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. മാത്രമല്ല, പല യൂറോപ്യൻ രാഷ്ട്രീയ നേതക്കളും ഈ തീരുമാനത്തെ അപലപിച്ച് രംഗത്തെത്തിക്കഴിഞ്ഞു. അതേസമയം, പ്രശ്നബാധിത അഫ്ഗാനിസ്ഥാനിൽ നിന്നും തങ്ങളുടെ പൗരന്മാരെ രക്ഷിച്ചെടുക്കുന്ന കാര്യത്തിൽ ഇരു രാജ്യങ്ങലും തമ്മിലുള്ള സഹകരണത്തിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തിയതായി ഡൗണിം,ഗ് സ്ട്രീറ്റ് വൃത്തങ്ങൾ അറിയിച്ചു.
തുടർന്നുള്ള ദിവസങ്ങളിലും ഇതുപോലെ പരസ്പര സഹകരണത്തോടെ മുന്നോട്ടുപോകാനും ഇരു നേതാക്കൾക്കിടയിലും ധാരണയായിട്ടുണ്ട്. പരമാവധി ആളുകളെ രാജ്യം വിടാൻ സഹായിക്കുക എന്നതായിരിക്കും ഉദ്ദേശം. മാത്രമല്ല, അഫ്ഗാനിസ്ഥാനിൽ ഒരു മാനുഷിക പ്രതിസന്ധി ഉണ്ടാകാതെയിരിക്കാൻ ലോകരാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്നും ഇരു രാജ്യങ്ങളും ആഹ്വാനം ചെയ്തു. അഫ്ഗാൻ വിട്ടുവരുന്ന അഭയാർത്ഥികളുടെ കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്നും ഇരു രാജ്യങ്ങളും ഉറപ്പു നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ജി 7 രാജ്യങ്ങളുടെ വെർച്വൽ സമ്മേളനത്തിൽ ഇക്കാര്യം കൂടുതലായി ചർച്ച ചെയ്യുവാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സൈന്യത്തെ പിൻവലിക്കുവാനുള്ള തീരുമാനത്തിനെതിരെയുള്ള വിമർശനം അമേരിക്കൻ -ബ്രിട്ടീഷ് മാധ്യമങ്ങൾ കടുപ്പിക്കുകയാണ്. അമേരിക്കൻ സൈന്യം അഫ്ഗാൻ വിടുമ്പോൾ, താലിബാന്റെ അപ്രതീക്ഷിത ആക്രമണം നേരിടാൻ അഫ്ഗാൻ സേനയെ സജ്ജമാക്കിയിരുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
എന്നലെ രാത്രി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗവും അതിനിശിതമായി വിമർശിക്കപ്പെടുകയാണ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നാണകെട്ട ദിവസത്തിനു ശേഷമുള്ള വിശദീകരണം എന്നാണ് പല മാധ്യമങ്ങളും ഇതിനെ വിമർശിച്ചിരിക്കുന്നത്. തന്റെ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോലും പ്രസിഡണ്ട് തയ്യാറായില്ല എന്ന് മാധ്യമങ്ങൾ ആരോപിക്കുന്നു.
അതേസമയം, തന്റെ തീരുമാനത്തിൽ തെറ്റായ ഒന്നുമ്മില്ലെന്നും താൻ അതിൽ ഉറച്ചു നിൽക്കുന്നു എന്നുമാണ് ബൈഡൻ പറയുന്നത്. അഫ്ഗാനിലെ നേതാക്കളും അഫ്ഗൻ സൈന്യവും സ്വയം പ്രതിരോധിക്കുവാനായി പൊരുതാൻ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവരുടെ ഭാവി നിർണ്ണയിക്കാനുള്ള എല്ലാ പിന്തുണയും തങ്ങൾ നൽകിയെന്നും, എന്നാൽ, അതിനായി പോരാടുവാനുള്ള മനോധൈര്യം അവർക്കില്ലാതെ പോയെന്നും ബൈഡൻ പറഞ്ഞു.
എന്നാൽ, അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ 20 വർഷങ്ങളായി ജീവൻ പൊലിച്ച 2,448 അമേരിക്കൻ സൈനികരുണ്ട് എന്ന കാര്യം ബൈഡൻ മറന്നു എന്നാണ് വാഷിങ്ടൻ പോസ്റ്റ് കുറ്റപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ