- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ.സി. എന്നാൽ ഇനി മുതൽ ലത്തീൻ കത്തോലിക്ക; പേരുമാറ്റം അറിയാതെ വെട്ടിലായത് റോമൻ കത്തോലിക്ക വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾ; പ്ലസ് ടു-ഡിഗ്രി പ്രവേശനത്തിലെ കമ്യൂണിറ്റി ക്വാട്ട അപേക്ഷ അവതാളത്തിൽ
തിരുവനന്തപുരം: ഒരുപേരുമാറ്റത്തിൽ കുഴഞ്ഞിരിക്കുകയാണ് കമൂണിറ്റി ക്വോട്ട ആഗ്രഹിച്ച റോമൻ കത്തോലിക്ക വിഭാഗത്തിൽ പെട്ട കുട്ടികൾയ റോമൻ കത്തോലിക്ക വിഭാഗത്തിന്റെ (ആർ.സി.) പേര് ഔദ്യോഗികനാമമായ സിറിയൻ കത്തോലിക്ക അല്ലെങ്കിൽ സിറോ മലബാർസഭ എന്നു മാറ്റിയത് അറിയാതെ പോയതാണ് പ്രശ്‌നമായത്. പ്ലസ്ടു, ഡിഗ്രി പ്രവേശനത്തിനായി കമ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷ നൽകിയ വിദ്യാർത്ഥികളാണ് ബുദ്ധിമുട്ടിലായത്.
റോമൻ കത്തോലിക്ക എന്നറിയപ്പെട്ടിരുന്നവർ സിറിയൻ കാത്തലിക്/സിറോ മലബാർസഭ എന്നാണ് ഇനിമുതൽ രേഖകളിൽ കാണിക്കേണ്ടതെന്ന് സംവരണേതരവിഭാഗങ്ങൾ സംബന്ധിച്ച ജൂണിലെ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ആർ.സി. എന്നാൽ ഇനി മുതൽ ലത്തീൻ കത്തോലിക്കയായി കണക്കാക്കുമെന്നും ആർ.സി.എസ്.സി. എന്നൊരു വിഭാഗമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ പേരുമാറ്റത്തെക്കുറിച്ചറിയാതെ സിറിയൻ കാത്തലിക് വിഭാഗത്തിലെ വിദ്യാർത്ഥികൾ അപേക്ഷയിൽ വ്യാപകമായി ആർ.സി. എന്നു രേഖപ്പെടുത്തുന്നതായി വിവിധ കോളേജുകളുടെ അധികൃതർ പറഞ്ഞു. എസ്.എസ്.എൽ.സി., പ്ലസ്ടു സർട്ടിഫിക്കറ്റുകളിൽ നേരത്തെ റോമൻ കത്തോലിക്ക എന്നു രേഖപ്പെടുത്തിയിട്ടുള്ളത് അനുസരിച്ചാണ് വിദ്യാർത്ഥികൾ പ്ലസ്ടു, ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷകളിലും ആർ.സി. എന്നെഴുതുന്നത്.
സ്വയംഭരണ കോളേജുകളിലേക്കുള്ള കമ്യൂണിറ്റി മെറിറ്റ് അഡ്‌മിഷന് ശ്രമിക്കുന്ന കുട്ടികൾക്കാണ് ഇത് പ്രശ്നമാകുക. ആർ.സി. എന്ന് രേഖപ്പെടുത്തുന്നവരെ ലത്തീൻ കത്തോലിക്ക വിഭാഗമായി കണക്കാക്കുന്നതിനാൽ സിറിയൻ കത്തോലിക്ക കോളേജുകളിലേക്കുള്ള കമ്യൂണിറ്റി പ്രവേശനപ്പട്ടികയിൽ ഇവരുടെ പേരില്ലാത്ത സാഹചര്യമുണ്ടാകും. ഓഗസ്റ്റ് 16 ആയിരുന്നു ഡിഗ്രി പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാനതീയതി.
മറുനാടന് മലയാളി ബ്യൂറോ