- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിൽ പ്രാണഭയവുമായി കഴിയുന്നത് 41 മലയാളികളടക്കം 290 ഇന്ത്യക്കാർ; ഇപ്പോഴെല്ലാം ശാന്തമെങ്കിലും താലിബാനികളുടെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറാം; കാബൂളിൽ ഇന്ത്യൻ വിമാനം ഉടൻ എത്തുമെന്നും സൂചനകൾ; അഫ്ഗാനൽ കുടുങ്ങിയ പ്രവാസികൾ പ്രതിസന്ധിയിൽ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യാക്കാർ ആശങ്കയിൽ തന്നെ. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാൻ അവസാനിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയോടുള്ള നിലപാട് അവർ വിശദീകരിക്കുന്നു. പാക്കിസ്ഥാനോടും ചൈനയോടുമാണ് അവർക്ക് കൂടുതൽ താൽപ്പര്യം. ഇതിനിടെയാണ് 41 മലയാളികളടക്കം 290 ഇന്ത്യക്കാർ കാബൂളിൽ കാത്തിരിപ്പു തുടരുന്നത്.
ഇന്നലെ ഇവരെ ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ മടക്കയാത്രയ്ക്കുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു. ഇവരെ കൊണ്ടുവരുന്നതിനു വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റർ വിമാനം ഇന്നു കാബൂളിലെത്തിയേക്കും എന്നാണ് സൂചന. ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങളില്ലെന്നതാണ് മറ്റൊരു വസ്തുത. കച്ചവടത്തിനും ജോലിക്കുമായി അഫ്ഗാനിൽ പോയവരാണ് കുടുങ്ങിയത്.
മടക്കയാത്ര കാത്തിരിക്കുന്ന ഇന്ത്യക്കാർ വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചാണു പരസ്പരം ബന്ധപ്പെടുന്നത്. അഫ്ഗാനിൽ നിന്നു പുറത്തുകടക്കാമെന്ന പ്രതീക്ഷയിൽ 90 ഇന്ത്യക്കാർ ഇന്നലെ വിമാനത്താവളത്തിലെത്തിയെങ്കിലും പ്രവേശനം അനുവദിച്ചില്ല. ഇവരുടെ യാത്ര സംബന്ധിച്ച് ഇന്ത്യൻ അധികൃതരിൽ നിന്നു സന്ദേശം ലഭിച്ചിട്ടില്ലെന്ന് വിമാനത്താവളത്തിൽ കാവൽ നിൽക്കുന്ന യുഎസ് സേന അറിയിച്ചു.
കാബൂൾ ശാന്തമാണെങ്കിലും ഒരാഴ്ച മുൻപ് കണ്ട നഗരമല്ല ഇപ്പോഴുള്ളത്. ആയുധധാരികളായ താലിബാൻകാർ നഗരത്തിലൂടെ റോന്തുചുറ്റുന്നുണ്ട്. വിദേശ പൗരന്മാരുടെ പാസ്‌പോർട്ട് പരിശോധനയും ഇവർ നടത്തുന്നു. ഏതു നിമിഷവും താലിബാന്റെ സ്വഭാവം മാറും. അതുകൊണ്ട് പലരും പലായനത്തിന് ശ്രമിക്കുകയാണ്.
കാബൂളിലെ ഫ്രഞ്ച് എംബസിയിൽ സുരക്ഷാ ജീവനക്കാരായി ജോലി ചെയ്തിരുന്ന 21 ഗൂർഖകളെ ഫ്രാൻസ് അവരുടെ ആദ്യ വിമാനത്തിൽത്തന്നെ പാരിസിലെത്തിച്ചു. സുരക്ഷ ഉറപ്പാക്കിയതിന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഫ്രാൻസിനു നന്ദി പറഞ്ഞു.
അവശേഷിക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. മറ്റെല്ലാവരെയും പോലെ ഇന്ത്യയും അഫ്ഗാനിലെ സംഭവവികാസങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിച്ചുവരികയാണെന്നും പറഞ്ഞു.
യുഎൻ രക്ഷാസമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ ജയ്ശങ്കർ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും വിഷയം ചർച്ച ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ