മേരിക്കൻ പൗരന്മാരും ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പടെ വിദേശികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ്. താലിബാൻ വാഗ്ദാനം നൽകുന്ന തേനും പാലുമൊഴുകുന്ന മതരാഷ്ട്രത്തിൽനിന്നും ജീവനുകൊണ്ട് പലായനം ചെയ്യാൻ തത്രപ്പെടുന്ന അഫ്ഗാൻ പൗരന്മാരും താലിബാൻ ഭീകരരും തമ്മിൽ വിമാനത്താവളത്തിനു പുറത്തും ഏറ്റുമുട്ടൽ ആരംഭിച്ചതോടെയാണ് സ്ഥിതിഗതികൾ ആശങ്കാജനകമാകുന്നത്. പരിഭ്രാന്തരായ ആൾകൂട്ടം തടിച്ചുകൂടിനിൽക്കുന്നതിനിടയിലൂടെ ഇനിയും ആറായിരത്തോളം ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കേണ്ടതുണ്ട്.

അതിനിടയിൽ, നേരത്തേ വിദേശ എംബസികളുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന പല അഫ്ഗാൻ പൗരന്മാരും വിദേശത്തേക്ക് പോകാൻ കഴിയാതെ മരണഭയത്തിൽ കഴിയുകയാണ്. ബ്രിട്ടീഷ് എംബസിയിൽ ദ്വിഭാഷിയായി ജോലിചെയ്തിരുന്ന ഒരു യുവാവിന്റെ അപേക്ഷ സൈനികർ നിരസിച്ചതിനെ തുടർന്ന് അയാൾ കാബൂളിൽ ഒളിവിലാണിപ്പോൾ. വിമാനത്താവളത്തിൽ എത്തുന്നതിന്റെ തൊട്ടു മുൻപുള്ള ദിവസം താലിബാൻ ഭീകരർ അയാളുടെ വീട്ടിലെത്തി ഭീഷണിമുഴക്കിയതായി പറയുന്നു. വിദേശികൾക്ക് വേണ്ടി ജോലി ചെയ്തതിന്റെ പേരിൽ അയാളെ കൊന്നുകളയുമെന്നായിരുന്നത്രെ ഭീഷണി.

അതുപോലെ, തങ്ങളെകുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടീഷുകാർക്ക് കൈമാറി എന്നാരോപിച്ച് ഹെംലാൻഡ് പ്രവിശ്യയിലെ ഗ്രാമങ്ങളിലും ഭീകരർ നിരവധി പേരെ കൊന്നൊടുക്കിയതായി ചില റിപ്പോർട്ടുകൾ പറയുന്നു. ഇതുവരെ 457 ബ്രിട്ടീഷ് സൈനികരാണ്20 വർഷം നീണ്ടുനിന്ന അഫ്ഗാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. നിലവിൽ ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കുന്നതിനു ചുമതലയുള്ള ബ്രിട്ടീഷ് സൈനികരുടെ ശ്രദ്ധയാകർഷിച്ച് അകത്തു കയറുവാൻ വിമാനത്താവളത്തിന്റെ പ്രവേശനകവാടത്തിൽ നിരവധി പേരാണ് തടിച്ചുകൂടി തങ്ങളുടെ പാസ്സ്പോർട്ടുകളും മറ്റു രേഖകളും അന്തരീക്ഷത്തിൽ ഉയർത്തി കാട്ടുന്നത്.

വിദേശികളെയൊക്കെ നാടുവിടാൻ അനുവദിക്കുമെന്നായിരുന്നു താലിബാൻ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, നിയന്ത്രണം കൈയിലായതോടെ അവിടെയും താലിബാൻ നേരത്തേ നൽകിയ വാഗ്ദാനങ്ങളിൽ നിന്നും പുറകോട്ടു പോവുകയാണ്. പാസ്സ്പോർട്ട് ഉൾപ്പടെ എല്ലാ രേഖകളും ഉണ്ടായിട്ടും പലയിടങ്ങളിലും താലിബാൻ ഭീകരർ വെള്ളക്കാർ ഉൾപ്പടെയുള്ള വിദേശികളെ തടയുന്നതായി റിപ്പോർട്ടുകൾ വരുന്നു.

പാസ്സ്പോർട്ടുകൾ ഉൾപ്പടെയുള്ള രേഖകൾ ഉയർത്തിക്കാട്ടി അകത്തു കയറിപ്പറ്റാൻ വിമാനത്താവളത്തിനു പുറത്തു കാവൽ നിൽക്കുന്നവരിൽ അഫ്ഗാൻ പൗരന്മാർ മാത്രമല്ല, വെള്ളക്കാരുമുണ്ട്. അതിനിടയിൽ, ഇന്നലെ പറന്നുയർന്ന വിമാനങ്ങളിലെല്ലാം വളരെ കുറച്ചു യാത്രക്കാരെ മാത്രമാണ് കൊണ്ടുപോയത് എന്ന റിപ്പോർട്ടുകളും ഇവരെ പരിഭ്രാന്തരാക്കുന്നുണ്ട്. ഉൾക്കൊള്ളാവുന്നതിന്റെ ആറിരട്ടിയിലേറെ പേരെയും വഹിച്ച് ഒരു സൈനിക വിമാനം പറന്നതായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഇന്നലെ പറന്നുയർന്ന, 128 യാത്രക്കാരെ ഉൾക്കൊള്ളുന്ന അമേരിക്കൻ വിമാനത്തിൽ ഉണ്ടായിരുന്നത് വെറും 26 യാത്രക്കാർ മാത്രമായിരുന്നു. അതുപോലെ 200 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ജർമ്മൻ വിമാനം പറന്നുയർന്നത് വെറും ഏഴ് യാത്രക്കാരുമായിട്ടും.