തലശേരി: തലശേരിയിൽ ബി.ടെക് വിദ്യാർത്ഥിയെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യപേക്ഷയിൽ 24 ന് കോടതി വിധി പറയും. തലശേരി ചീഫ് സെഷൻസ് കോടതി ജഡ്ജ് പരിഗണിക്കുന്ന ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ പ്രതി കീഴടങ്ങുമെന്നാണ് സൂചന. പ്രതി ഒളിവിൽ താമസിക്കുന്ന സ്ഥലത്തെ കുറിച്ച് വ്യക്തമായ സൂചന പൊലിസിനുണ്ട്.അതുകൊണ്ടുതന്നെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതി കീഴടങ്ങുമെന്നാണ് പൊലിസിൽ നിന്നും ലഭിക്കുന്ന വിവരം.

കതിരുർ ഉക്കാസ് മെട്ട. ഉമ്മേഴ്‌സിൽ റൂബിൻ ഉമറാണ് സംഭവത്തെ തുടർന്ന് ഒളിവിൽ പോയത്.ഇയാൾക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പൊലിസ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ബലിപ്പെരുന്നാൾ തലേ ദിവസം രാത്രിയിൽ തലശേരി ജൂബിലി റോഡിൽ വെച്ച് താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമി നാസിലെ അഫ്‌ളാഹ് ഫറാസി (19) ന്റെ മരണത്തിനിടയാക്കിയ സംഭവത്തിന് ശേഷമാണ് പ്രതിയായ യുവാവ് മുങ്ങിയത്.

റൂബിൻ ഉമർ ഒരു പ്രമുഖ ഭരണകക്ഷി പാർട്ടി കുടുംബത്തിലുള്ളയാളും അതിവസമ്പന്ന കുടുംബത്തിലെ അംഗവുമാണ്. ആഡംബര കാർ ഉപയോഗിച്ച് പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി റോഡിൽ ഉയർന്നു പൊങ്ങുമ്പോഴാണ് അതുവഴി എതിരെ സ്‌കൂട്ടറിൽ വന്ന ഫറാസ് മുന്നിൽപ്പെട്ടു പോകുന്നത്.

ഇ ടി യുടെ ആഘാതത്തിൽ സ്‌കൂട്ടറടക്കം കാറിനടിയിൽപ്പെട്ടു പോയ അഫ് ലാഹ് ഫറാസിനെ പൊലീസും നാട്ടുകാരും ചേർന്ന് വലിച്ചെടുക്കുകയായിരുന്നു. അപ്പോഴെക്കും യുവാവിന്റെ സ്ഥിതി ഗുരുതരമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.