- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
167-ാമത് ശ്രീനാരായണ ഗുരുദേവജയന്തി 23ന്; ശിവഗിരിയിൽ നിയന്ത്രണങ്ങളോടെ ആഘോഷിക്കും
ശിവഗിരി: ശിവഗിരിയിൽ 167-ാമത് ശ്രീനാരായണ ഗുരുദേവജയന്തി 23-ന് നിയന്ത്രണങ്ങളോടെ ആഘോഷിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷവും സമ്മേളനങ്ങളും ഘോഷയാത്രയുമുണ്ടാകില്ല. സന്ന്യാസിശ്രേഷ്ഠരുടെ കാർമികത്വത്തിലും നേതൃത്വത്തിലും പ്രത്യേക പൂജകളും പ്രതീകാത്മക ഘോഷയാത്രയും നടക്കും. ഗുരുദേവജയന്തിദിനം മുതൽ മഹാസമാധിദിനം വരെയുള്ള ജപയജ്ഞം സന്ന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തിൽ ശിവഗിരിയിൽ മുടക്കംകൂടാതെ നടക്കും.
ഗുരുദേവ ഭക്തർക്ക് നേരിട്ട് സംബന്ധിക്കാൻ കഴിയാത്തതിനാൽ വീടുകളിൽ ഗുരുദേവ ചിത്രത്തിനു മുമ്പിൽ ഗുരുദേവസ്തുതികളും ഗുരുദേവകൃതികൾ ആലപിച്ചും ജപയജ്ഞത്തിൽ പങ്കുചേരാം. മഹാഗുരുപൂജ ഉൾപ്പെടെ ജയന്തി, ജപയജ്ഞപൂജകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള തുക ബാങ്കിലടച്ച് വെർച്വലായി പങ്കുചേരാനും സൗകര്യമുണ്ട്. ഫോൺ: 0470-2602807, 8089477686.
Next Story