കൊച്ചി : എറണാകുളം ജില്ലയിൽ ഇന്ന് (20.08.2021) മുതൽ മൂന്ന് ദിവസം ഊർജ്ജിത കോവിഡ് വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നു. മൂന്ന് ദിവസം കൊണ്ട് ജില്ലയിലെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഒരുഡോസ് വാക്സിനെങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെയും സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്. ഇന്ന് (20.08.2021) മുതൽ മൂന്ന് ദിവസം താഴെ പറയുന്ന എല്ലാ ആശുപത്രികളിൽ നിന്നും 18 വയസിന് മുകളിലുള്ളവർക്ക് നിലവിലുള്ള വാക്സിനേഷൻ സമയത്തിന് പുറമെ വൈകിട്ട് 5 മുതൽ രാത്രി 11 വരെ വാക്സിൻ സ്വീകരിക്കാം.

സർക്കാർ നിശ്ചയിച്ചിട്ടുള്ള 780/- രൂപ നിരക്കിൽ ആർക്കും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാതെ തന്നെ വാക്സിൻ സ്വീകരിക്കാം. രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ സമയമായവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഐ.എം.എ കോവിഡ് നോഡൽ ഓഫീസർ ഡോ.എം.ഐ. ജുനൈദ് റഹ്‌മാൻ, ഐ.എം.എ കൊച്ചി ശാഖ പ്രസിഡന്റ് ഡോ.ടി.വി.രവി, സെക്രട്ടറി ഡോ.അതുൽ ജോസഫ് മാനുവൽ എന്നിവർ അറിയിച്ചു.ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കോവിഡ് വാക്സിനേഷൻ യജ്ഞത്തിൽ പങ്കെടുക്കുന്ന ആശുപത്രികൾ ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ കച്ചേരിപ്പടി എറണാകുളം,ഫ്യൂച്ചർഎയ്സ് ഹോസ്പിറ്റൽ ഇടപ്പള്ളി,പി.എസ് മിഷൻ മരട്, ചൈതന്യ നോർത്ത് പറവൂർ, ലക്ഷ്മി എറണാകുളം, ധർമ്മഗിരി കോതമംഗലം, അമൃത ആശുപത്രി, എം.എ.ജെ ഇടപ്പള്ളി, ഭാരത് റൂറൽ ഹോസ്പിറ്റൽ, എറണാകുളം സിറ്റി ഹോസ്പിറ്റൽ, അപ്പോളോ അഡ്ലക്സ് കറുകുറ്റി, നിർമ്മല മെഡിക്കൽ സെന്റർ ,സബൈൻ ഹോസ്പിറ്റൽ,ചാരിസ് (മുവാറ്റുപുഴ) കിൻഡർ പത്തടിപ്പാലം, ബി & ബി മെമോറിയൽ തൃക്കാക്കര