- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരാവൂർ മരിയാ ഭവനിലെ 24 അന്തേവാസികൾക്കു കൂടി കോവിഡ്; ഏഴു പേർ ഗുരുതരാവസ്ഥയിൽ; നിലവിൽ 114 അന്തേവാസികൾക്ക് രോഗം; കണ്ണൂർ ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

ഇരിട്ടി: പേരാവൂർ തെറ്റു വഴിയിലെ അഗതി - അനാലായ മായ മരിയാഭവനിലെ 24 അന്തേവാസികൾക്കു കൂടി കോവിഡ് പോസറ്റീവ് സ്ഥിരികരിച്ചു. ഇതിൽ ഏഴു അന്തേവാസികളെ വിദഗ്ദ്ധ ചികൽസക്കായി തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടത്തിയത് .
നിലവിൽ 114 അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 290 അംഗങ്ങളാണ് കൃപാ, മരിയ ഭവനുകളിലുള്ളത്.കഴിഞ്ഞ രണ്ടാഴ്‌ച്ചയ്ക്കിടെ അഞ്ച് അന്തേവാസികളാണ് പേരാവൂർ തെറ്റു വഴിയിൽ പ്രവർത്തിക്കുന്ന കൃപ ഭവനിൽ നിന്നും മരണമടഞ്ഞത്.മാനസിക വിഭ്രാന്തിയുള്ളവരാണ് ഇവിടുത്തെ അന്തേവാസികളിലേറെയും.സംഭവം വിവാദമായതിനെ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ കണ്ണുർ ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മിഷനംഗം ടി. ബൈജു നാഥ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇതിനിടെ അശരണരായ അന്തേവാസികൾക്കായി നാടിന്റെ വിവിധ കോണുകളിൽ നിന്നും കാരുണ്യപ്രവാഹമെത്തുന്നുണ്ട്. പ്രവാസി വ്യവസായി യൂസഫലി പത്തുലക്ഷം രൂപ അന്തേവാസികളുടെ ചികിത്സാ ചെലവിനായി നൽകിയിട്ടുണ്ട്.
സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രിയ പാർട്ടികളും ലയൺസ് ക്ലബ്ബ് അടക്കമുള്ള സന്നദ്ധ സംഘടനകളും ധനസഹായം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ നൽകുന്നതിനായുള്ള പ്രവർത്തനം നടത്തി വരികയാണ. നേരത്തെ കൊ വിഡ് ബാധിതരായ അഞ്ച് അന്തേവാസികളെ ചികിത്സയ്ക്കായി തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


