- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂജെൻ ലഹരിമരുന്നായ എംഡിഎംഎയുമായി കോഴിക്കോട്ട് മൂന്നുപേർ പിടിയിൽ; മരുന്ന് കിട്ടിയത് കുവൈറ്റിലെ ജയിലിൽ നിന്ന് പരിചയപ്പെട്ടവരുടെ പക്കൽ നിന്ന്
കോഴിക്കോട്: കോഴിക്കോട് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ മൂന്ന് പേർ പിടിയിലായി. ഇവരുടെ പക്കൽ നിന്ന് 40 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കോഴിക്കോട് എളേറ്റിൽ സ്വദേശികളായ നൗഫൽ (33), അൻവർ തസ്‌നിം (35) കട്ടിപ്പാറ സ്വദേശി മൻസൂർ (35) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷൽ സ്‌ക്വാഡാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. പ്രതികളിൽ ഒരാൾക്ക് കരിപ്പൂർ സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന സംശയമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
പിടിയിലായ അൻവർ കുവൈത്തിൽ ഹെറോയിൻ കടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് എട്ട് വർഷം തടവ് ശിക്ഷയനുഭവിച്ചയാളാണ്. ഈയിടെയാണ് ഇയാൾ നാട്ടിൽ തിരിച്ചത്തിയതെന്ന് പൊലീസ് പറഞ്ഞു. കുവൈറ്റിലെ ജയിലിൽ വച്ച് പരിചയപ്പെട്ടവരിൽ നിന്നാണ് ഇവർക്ക് മയക്കുമരുന്ന് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.
മറുനാടന് മലയാളി ബ്യൂറോ