- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമാനത്താവളത്തിലേക്ക് പോകുന്നവർ ഇന്ത്യാക്കാരെന്ന് അറിഞ്ഞതോടെ മട്ടും ഭാവവും മാറി; ചെക് പോസ്റ്റിൽ നിന്ന് 150 പേരുമായി ട്രക്ക് മറഞ്ഞു; ഉടനടി വിട്ടയയ്ക്കലും; താലിബാനെ ഭയപ്പെടുത്തിയത് 'സർജിക്കൽ സ്ട്രൈക്' ഭയം; ഇനിയും 1000ഓളം ഇന്ത്യാക്കാർ പേർ കാബൂളിൽ; രക്ഷാദൗത്യം കൂടുതൽ ഊർജ്ജിതമാക്കും
ന്യൂഡൽഹി: കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇന്ന് രാവിലെ തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. നിലവിൽ ഇവർ സുരക്ഷിതരായി കാബൂൾ വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചു. ഫലത്തിൽ ഇവർക്കും ഉടൻ നാട്ടിലേക്ക് മടങ്ങാനാകും. ഇന്ന് രാവിലെ 85 പേരെ വ്യോമസേന ഒഴിപ്പിച്ചിരുന്നു.
രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ ഇന്ത്യക്കാരെ താലിബാൻ ട്രക്കുകളിൽ പുറത്തേക്ക് കൊണ്ടുപോയിരുന്നു. രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെ അതിശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചു. ഇന്ത്യൻ പൗരന്മാർ എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും അറിയിച്ചു. ഇതോടെ എല്ലാവേരേയും താലിബാൻ മോചിപ്പിച്ചു.
ഇന്ത്യക്കാരെ തടഞ്ഞുവച്ചത് താലിബാൻ നിലയുറപ്പിച്ചിട്ടുള്ള ചെക്ക്പോസ്റ്റിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്. 'കാബൂളിന്റെ നിയന്ത്രണം നിലിവിൽ പൂർണ്ണമായും താലിബാന്റെ കൈകളിലാണ്. കാബൂൾ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി നിരവധി ചെക്പോസ്റ്റുകളുണ്ട്. നാറ്റോ സേനയുടെ നിയന്ത്രണത്തിലായിരുന്നു ഈ ചെക്പോസ്റ്റുകളിലെല്ലാം നിലവിൽ താലിബാൻ നിലയുറപ്പിച്ചിട്ടുണ്ട്
ഇത്തരത്തിൽ ഒരു ചെക്പോസ്റ്റിലാണ് 150-ാം ഇന്ത്യക്കാരെ തടഞ്ഞുവെച്ചത്. തുടർന്ന് ഒരു ട്രക്കിൽ കയറ്റി കൊണ്ടുപോയി. സമീപത്തെ പൊലീസ് സ്റ്റേഷനിലേക്കാണെന്നാണ് സൂചന. രേഖകൾ പരിശോധിച്ച ശേഷം നിലവിൽ എല്ലാവരേയും വിമാനത്താവളത്തിലെത്തിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നിൽ ഇന്ത്യൻ തിരിച്ചടിയെ കുറിച്ചുള്ള ഭയമാണെന്നും സൂചനയുണ്ട്.
85 ഇന്ത്യക്കാരെ കാബൂളിൽ നിന്ന് വ്യോമസേനാ വിമാനം താജികിസ്താനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് 150 ഓളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചത്. വ്യോമസേനയുടെ നേതൃത്വത്തിൽ മറ്റൊരു വിമാനം ഒഴിപ്പിക്കിലിന് തയ്യാറെടുത്ത് വരികയാണ്. താലിബാൻ അഫ്ഗാൻ പിടിച്ചതിന് പിന്നാലെ എല്ലാ എംബസി ഉദ്യോഗസ്ഥരേയു ഇന്ത്യ ഒഴിപ്പിച്ചിരുന്നു. ഇതോടെ എംബസി പ്രവർത്തനരഹിതമായി.
ഇതോടെ അഫ്ഗാനിലെ ഇന്ത്യാക്കാർ പ്രതിസന്ധിയിലായി. അതീവ രഹസ്യമായി ഇവരെ വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിൽ കഴിഞ്ഞ ദിവസം എത്തിച്ചു. വിമാനത്താവളത്തിന് പുറത്ത് താലിബാൻ പ്രശ്‌നമുണ്ടാക്കുമെന്ന തിരിച്ചറിവിൽ കരുതലോടെ ഇവരെ വിമാനത്താവളത്തിൽ എത്തിച്ചു. അപ്പോഴായിരുന്നു തട്ടിക്കൊണ്ടു പോകൽ.
കാബൂൾ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.ആയിരത്തോളം ഇന്ത്യക്കാർ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇവരിൽ പലരും എംബസികളിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ കണ്ടെത്തുക ദുഷ്‌കരമാണെന്നും അധികൃതർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ