തിരുവനന്തപുരം: പക്ഷാഘാതം വന്ന് കിടപ്പിലായ സെക്രട്ടേറിയറ്റ് ജീവനക്കാരിയോടൊപ്പം ഓണമാഘോഷിക്കാൻ സഹപ്രവർത്തകരെത്തി. പക്ഷാഘാതം വന്ന് കിടപ്പിലായി ദീർഘകാലമായി ശമ്പളമില്ലാതെ ദുരവസ്ഥയിലായ വിതുര കല്ലാർ സ്വദേശി ഭാരതിയുടെ ദുരവസ്ഥയറിഞ്ഞാണ് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ്കമ്മിറ്റി പ്രവർത്തർ ഓണക്കോടിയും അവശ്യസാധനങ്ങളുമായി എത്തിയത്.

സർവീസ് സംബന്ധമായ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് ഭാരതിയുടെ സഹപ്രവർത്തകർ മടങ്ങിയത്.അരുവിക്കര എംഎ‍ൽഎ ജി.സ്റ്റീഫനും കഴിഞ്ഞ ദിവസം ഭാരതിയുടെ വീട് സന്ദർശിച്ച് സഹായമെത്തിച്ചിരുന്നു.