- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മജിസ്ട്രേറ്റിനെതിരെ വധഭീഷണി മുഴക്കി;പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോകാൻ ശ്രമം: 45കാരൻ അറസ്റ്റിൽ
ചെന്നൈ: മജിസ്ട്രേറ്റിനെതിരെ വധഭീഷണി മുഴക്കുകയും പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോകാൻ ശ്രമിക്കുകയും ചെയ്ത 45-കാരൻ. ചെന്നൈയിലാണ് സംഭവം. അമ്പത്തൂർ മജിസ്ട്രേറ്റ് ധനഞ്ജയനെയാണ് ആഴ്‌വാർതിരുനഗർ സ്വദേശിയായ മുജീബുർ റഹ്മാൻ ഭീഷണിപ്പെടുത്തിയത്.
വനിതാ വക്കീലുമായി പണിമിടപാട് സംബന്ധിച്ച പ്രശ്നത്തിന്റെ പേരിൽ മുജീബുർ റഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് സംഭവം. തുടർന്ന് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. ഒരു സബ് ഇൻസ്പെക്ടറും ഒരു കോൺസ്റ്റബിളും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് കേസിനെ കുറിച്ച് മജിസ്ട്രേറ്റ് ആരാഞ്ഞപ്പോൾ, മുജീബുർ റഹ്മാൻ അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയുമായിരുന്നു.
ഇതിന് പിന്നാലെ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോകാനും പ്രതി ശ്രമിച്ചു. സബ് ഇൻസ്പെക്ടർ രവിചന്ദ്രനും കോൺസ്റ്റബിളും പിന്തുടർന്ന് മുജീബുർ റഹ്മാനെ പിടികൂടുകയായിരുന്നു. പിന്നീട് ആദ്യം ഹജരാക്കിയ മജിസ്ട്രേറ്റിന് മുമ്പാകെ പ്രതിയെ വീണ്ടും ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വനിതാ വക്കീലുമായുള്ള പണമിടപാട് സംബന്ധിച്ച കേസിൽ ഇരുവരും പരസ്പരം പരാതി നൽകിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അഭിഭാഷകയ്ക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് വിളിപ്പിച്ചപ്പോൾ മുജീബുർ റഹ്മാന് ഹാജരാകാൻ സാധിച്ചിരുന്നില്ല. ശനിയാഴ്ച വീണ്ടും ഇയാൾ വനിതാ വക്കീലുമായി പ്രശ്നം ഉണ്ടാക്കുകയും യുവതിക്ക് നേരെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ശേഷം യുവതി ഇയാൾക്കെതിരെ നസ്റത്ത്പേട്ട് പൊലീസിൽ വീണ്ടും പരാതി നൽകുകയായിരുന്നു.
അഭിഭാഷക നൽകിയ രണ്ടാമത്തെ പരാതിയിൽ മുജീബുർ റഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ട് പോയപ്പോൾ ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിന് പിന്നാലെ ഇയാൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.
റിമാൻഡ് നടപടികൾ പൂർത്തിയാക്കനായാണ് മജിസ്ട്രേറ്റ് ധനഞ്ജയന് മുൻപാകെ മുജീബുർ റഹ്മാനെ ഹാജരാക്കിയത്.