- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനതല ഡിജിറ്റൽ ഓണാഘോഷത്തിൽ നോർത്ത് സോൺ ജേതാക്കൾ
തിരുവനന്തപുരം: സംസ്ഥാനത്തെ 154 എഞ്ചിനീയറിങ് കോളെജുകളിലെ അയ്യായിരത്തോളം വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച ഏറ്റവും വലിയ ഡിജിറ്റൽ ഓണാഘോഷമായ മ്യൂഓണം പരിപാടിയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ നോർത്ത് സോൺ ജേതാക്കളായി. സെൻട്രൽ, സൗത്ത് സോണുകൾ യഥാക്രമം രണ്ടു മൂന്നും സ്ഥാനങ്ങൾ നേടി. മാമാങ്കം, താളം, അശ്വമേധം എന്നീ വിഭാഗങ്ങളിലായി വൈവിധ്യമാർത്ത ഡിജിറ്റൽ മത്സരങ്ങളാണ് മ്യൂഓണത്തോടനു ബന്ധിച്ച് പൂർണമായും ഓൺലൈനായി സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്ക് ആണ് പരിപാടി സംഘടിപ്പിച്ചത്. യുഎസ്‌ടി, അലോകിൻ സോഫ്റ്റ്‌വെയർ, ഫയ ഇനൊവേഷൻസ്, ജെൻപ്രോ റിസേർച്, സോഫ്റ്റ്നോഷൻസ് ടെക്നേളജീസ് എന്നീ പ്രമുഖ ഐടി കമ്പനികളുടെ പിന്തുണയോടെയാണ് മ്യൂഓണം സംഘടിപ്പിച്ചത്. ജിടെക്കിനു കീഴിലുള്ള മ്യൂലേ പദ്ധതിയുടെ ഭാഗമായി ഐഡിയ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. സമൂഹം നേരിടുന്ന സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന മികച്ച ആശയങ്ങൾക്കാണ് സമ്മാനം നൽകുക. ഓഗസ്റ്റ് 30 വരെ എൻട്രികൾ സമർപ്പിക്കാം.