മങ്കട: സാമൂഹിക നീതി പടുത്തുയർത്താൻ യുവ തലമുറ മുന്നിട്ടിറങ്ങണമെന്ന്വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഗണേശ് വടേരി.വിവിധ പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുത്ത അംഗങ്ങൾക്കായി 'Leap to lead' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മങ്കട മണ്ഡലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വത്തിന്റെ വ്യത്യസ്ത പാഠങ്ങൾ അദ്ദേഹം പുതുതലമുറക്കായി പകർന്നു നൽകി.

വിദ്യാഭ്യാസ അവകാശ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച സെക്രട്ടേറിയേറ്റ് അംഗം ദിൽഷാനെ ആദരിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം സജീർ കടുങ്ങൂത്ത്, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷമീമ സക്കീർ, ഫയാസ് ഹബീബ്, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം അൽത്താഫ് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.

പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് നുബുല സ്വാഗതവും പ്രോഗ്രാം കൺവീനർ ജസീം കൊളത്തൂർ നന്ദിയും പറഞ്ഞു. ഫ്രറ്റേണിറ്റി മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ റബീ ഹുസൈൻ, അഷ്‌റഫ്, അഫീഫ്, ജലാൽ, ജസീൽ, സൽമാൻ, നബ്ഹാൻ, മുർഷിദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.