കാബൂൾ: രണ്ടാം താലിബാന്റെ ക്രൂരതയുടെ മുഖം ഒന്നൊന്നായി പുറത്ത് വന്ന് തുടങ്ങി. അഫ്ഗാനിസ്ഥാനിലെ ബഗ് ലൻ പ്രവിശ്യയിൽ ഗായകനായ ഫവാദ് അൻദരാബിയെ താലിബാൻ വെടിവച്ചുകൊന്നു. പലതവണയായി വീട്ടിൽ കയറി ഇറങ്ങിയ താലിബാൻ നേതാക്കൾ അദ്ദേഹത്തെ തേടിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുൻപും താലിബാൻകാർ ഇദ്ദേഹത്തെ തിരക്കി വീട്ടിലെത്തിയിട്ടുണ്ടെന്ന് മകൻ ജവാദ് പറഞ്ഞു.

കൊല്ലുന്നതിന് മുമ്പും പലതവണ താലിബാൻകാർ പിതാവിനെ അന്വേഷിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നിരുന്നതായി അദ്ദേഹത്തിന്റെ മകൻ ജാവദ് പറഞ്ഞു.പിതാവിനൊപ്പം ചായ കുടിച്ചാണ് മടങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ വെള്ളിയാഴ്ച എല്ലാം തകിടം മറിഞ്ഞു. വെള്ളിയാഴ്ച നടന്ന സംസാരത്തിനിടെ അൻബരാദി താഴ്‌വരയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുകകയും തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തുകയും ആയിരുന്നു.

കഴിഞ്ഞ തവണ താലിബാൻ ഭരണത്തിൽ സംഗീതം നിരോധിച്ചിരുന്നു. രണ്ടാം വരവിലും താലിബാന് സംഗീത്തോട് വെറുപ്പാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം, സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നു താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.രാജ്യത്തെ നാടോടി ഗായകരിൽ പ്രമുഖനാണു ഫവാദ്. രാജ്യത്തെയും ജനങ്ങളെയും സവിശേഷതകളെ പുകഴ്‌ത്തുന്ന ഗാനങ്ങളാണ് ഫവാദ് ഏറെയും പാടിയിട്ടുള്ളത്. കാബൂളിൽ നിന്ന് 100 കിലോമീറ്റർ വടക്കുള്ള പ്രവിശ്യയിലെ ഈ സ്ഥലം അൻദരാബി താഴ് വര എന്നാണ് അറിയപ്പെടുന്നത്.

അതേസമയം ലോക്കൽ താലിബാൻ കൗൺസിൽ തന്റെ പിതാവിന്റെ ഘാതകരെ ശിക്ഷിക്കുമെന്ന് ഉറപ്പു നൽകിയതായും ജാവദ് വ്യക്തമാക്കി. ഐക്യരാഷ്ട്രസംഘടനയും ആംനസ്റ്റി ഇന്റർനാഷനലും കടുത്ത ആശങ്ക രേഖപ്പെടുത്തി. രണ്ടാം വരവിലെ താലിബാൻ മാറിയിട്ടില്ലെന്നതിന്റെ തെളിവാണു സംഭവമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ സെക്രട്ടറി ജനറൽ ആഗ്‌നസ് കല്ലാമാർഡ് ട്വീറ്റ് ചെയ്തു.